നിയമസഭയിൽ "ജനകീയ പ്രശ്നങ്ങൾ ''ഉന്നയിക്കാന്‍ ഉണ്ടെന്നാണ് വി.ഡി സതീശൻ്റെ ന്യായീകരണം;  ഹൈക്കമാന്‍ഡ് നേതാക്കളെ ഈ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്നത് നന്നാവുമെന്ന് വി.മുരളീധരന്‍

പാര്‍ലമെന്റിലും കേരള നിയമസഭയിലും കോണ്‍ഗ്രസിന്റെ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ജനപ്രതിനിധികളുടെ’ഉത്തരവാദിത്വം’ ഹൈക്കമാന്‍ഡ് നേതാക്കളെ കൂടി ഓര്‍മ്മിപ്പിക്കുന്നത് നന്നാവുമെന്നും മുരളീധരന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പൊതുമുതല്‍ നശിപ്പിച്ചതിന്, ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ചവിട്ടിമെതിച്ചതിന് ക്രിമിനല്‍ നടപടി നേരിടുന്നയാള്‍ അതേ സഭയില്‍ മാന്യനായി മന്ത്രിക്കസേരയില്‍ ഇരിക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഒരു പ്രതിഷേധവുമില്ല.
നിയമസഭയില്‍ ‘ജനകീയ പ്രശ്‌നങ്ങള്‍ ”ഉന്നയിക്കാനുണ്ടെന്ന് വി.ഡി സതീശന്റെ ന്യായീകരണം….!
പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തന്നെയല്ലേ ഉന്നയിക്കുന്നത് ശ്രീ.സതീശന്‍ ?
ജനപ്രതിനിധികളുടെ ഈ ‘ഉത്തരവാദിത്വം’ താങ്കളുടെ ഹൈക്കമാന്‍ഡ് നേതാക്കളെക്കൂടി ഓര്‍മ്മിപ്പിക്കുന്നത് നന്നാവുമെന്ന് മുരളീധരൻ കുറിച്ചു.

വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

പാര്‍ലമെന്റും കേരള നിയമസഭയും,,,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് മനസിലാക്കാന്‍ രണ്ടു സഭകളിലെയും നിലപാടുകള്‍ നോക്കിയാല്‍ മതി….
രണ്ടും ജനങ്ങള്‍ക്കായി സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടക്കേണ്ട സഭകള്‍….
തുടര്‍ച്ചയായി പന്ത്രണ്ടാം ദിവസവും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തി….
ബില്ലുകള്‍ കീറിയെറിഞ്ഞും സഭയെയും ഭരണഘടനയെയും അവഹേളിച്ചും’ പ്രതിപക്ഷ ധര്‍മ്മം’ നിറവേറ്റപ്പെടുകയാണ് ഡല്‍ഹിയില്‍….
‘ഫോണ്‍ ചോര്‍ത്തല്‍’ എന്ന, സര്‍ക്കാരിനെതിരെ ഒരു തെളിവുമില്ലാത്ത ആരോപണമാണ് ഈ നാടകങ്ങള്‍ക്ക് അടിസ്ഥാനം…
ഇനി നിയമസഭയിലേക്ക് നോക്കൂ..
പൊതുമുതല്‍ നശിപ്പിച്ചതിന്, ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ചവിട്ടിമെതിച്ചതിന് ക്രിമിനല്‍ നടപടി നേരിടുന്നയാള്‍ അതേ സഭയില്‍ മാന്യനായി മന്ത്രിക്കസേരയില്‍ ഇരിക്കുന്നു….
രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിക്കാര്‍ക്ക് ഒരു പ്രതിഷേധവുമില്ല….
നിയമസഭയില്‍ ‘ജനകീയ പ്രശ്‌നങ്ങള്‍ ”ഉന്നയിക്കാനുണ്ടെന്ന് വി.ഡി സതീശന്റെ ന്യായീകരണം….!
പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തന്നെയല്ലേ ഉന്നയിക്കുന്നത് ശ്രീ.സതീശന്‍ ?
ജനപ്രതിനിധികളുടെ ഈ ‘ഉത്തരവാദിത്തം’ താങ്കളുടെ ഹൈക്കമാന്‍ഡ് നേതാക്കളെക്കൂടി ഓര്‍മ്മിപ്പിക്കുന്നത് നന്നാവും….!

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FVMBJP%2Fposts%2F4169378779824786&show_text=true&width=500″ width=”500″ height=”736″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

Latest Stories

T20 WOLDCUP: ലോകകപ്പ് ടീമിൽ സ്ഥാനമില്ല, റിങ്കുവിനെ ചേർത്തുനിർത്തി രോഹിത് ശർമ്മ; വൈറലായി വീഡിയോ

രഹസ്യ വിവാഹം ചെയ്ത് ജയ്? നടിക്കൊപ്പമുള്ള ചിത്രം വൈറല്‍! പിന്നാലെ പ്രതികരിച്ച് നടനും നടിയും

പ്ലാസ്റ്റിക് കവറില്‍ നവജാത ശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചോരക്കറ; അന്വേഷണം മൂന്ന് പേരെ കേന്ദ്രീകരിച്ച്

IPL 2024: നായകസ്ഥാനം നഷ്ടപ്പെടാനുണ്ടായ കാരണം എന്ത്?, പ്രതികരിച്ച് രോഹിത്

വിജയ് ചിത്രത്തോട് നോ പറഞ്ഞ് ശ്രീലീല; പകരം അജിത്ത് ചിത്രത്തിലൂടെ തമിഴ് അരങ്ങേറ്റം, കാരണമിതാണ്..

1996 ലോകകപ്പിലെ ശ്രീലങ്കൻ ടീം പോലെയാണ് അവന്മാർ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്നത്, ആർക്കും തടയാനാകില്ല; മുത്തയ്യ മുരളീധരൻ

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ