തെരുവുകളിലെ നമസ്കാരത്തിന് നിരോധനം; ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ്

തെരുവുകളിലെ നമസ്കാരത്തിന് നിരോധനമുൾപ്പെടെ ബക്രീദ് ആഘോഷങ്ങളിൽ കർശന നിർദേശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനുമതി ഇല്ലാത്ത സ്ഥലങ്ങളിലെ മൃഗങ്ങളെ കശാപ്പ്, വിലക്കപ്പെട്ട മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് കണ്ടെത്തിയാൽ കർശന നടപടി ഉൾപ്പെടെയുള്ളവ സർക്കാർ പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു. പെരുന്നാൾ ദിനത്തിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുമെന്നും സർക്കാർ അറിയിച്ചു.

ബക്രീദ് ദിനത്തില്‍ ബലിതര്‍പ്പണത്തിനുള്ള സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കണം. മറ്റ് സ്ഥലങ്ങളില്‍ ബലിതര്‍പ്പണം പാടില്ല. പ്രശ്‌നബാധിത മേഖലകളിലും നിരോധനം ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കശാപ്പിന് വിലക്കപ്പെട്ട മൃഗങ്ങളെ ഉപയോഗിക്കരുത്. മൃഗബലിക്ക് ശേഷം മാലിന്യ നിര്‍മാര്‍ജനം കൃത്യമായി നടത്തണം. റോഡുകള്‍ തടഞ്ഞ് നമസ്‌കാരം പാടില്ല തുടങ്ങിയവ നിർദേശത്തിൽ ഉൾപ്പെടുന്നു.

പ്രശ്ന ബാധിത മേഖലകളിൽ കൂടുതൽ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം കർശനമായി നടപ്പാക്കണമെന്നും സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിന് സർക്കാർ നിർദേശം നൽകി. ബക്രീദ് ദിനത്തില്‍ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവെന്നാണ് സർക്കാർ വിശദീകരണം.

ജൂണ്‍ 17നാണ് മുസ്ലിം വിശ്വാസികള്‍ ബക്രീദ് ആഘോഷിക്കുന്നത്. ജൂണ്‍ 16ന് ദസറ ആഘോഷവും നടക്കും. ദസറയ്ക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ഇന്ന് മുതല്‍ ഈ മാസം 22 വരെ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

Latest Stories

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്