ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്.എ ബോംബ്‌ഡെ നിയമിതനാവും. ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി എസ്.എ ബോംബ്‌ഡെ എത്തുന്നത്. ഗൊഗോയി കഴിഞ്ഞാല്‍ സുപ്രീം കോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് എസ്എ ബോംബ്‌ഡെ.

ബോംബ്‌ഡെയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കി. നിലവിലെ ചീഫ് ജസ്റ്റിസ് വിരമിക്കും മുന്‍പായി തന്റെ
പിന്‍ഗാമിയെ ശിപാര്‍ശ ചെയ്യുന്ന കീഴ്വഴക്കമനുസരിച്ചാണ് ഈ നടപടി.

ശരദ് അരവിന്ദ് ബോംബ്‌ഡെ എന്ന എസ്എ ബോംബ്‌ഡെ മുമ്പ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടേയും മുംബൈ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയുടേയും ചാന്‍സലറായും ബോംബ്‌ഡെ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തോളമാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിക്കാനാവുക.

Latest Stories

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി