പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുന്നത് മൗലികാവകാശമല്ല; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാനുള്ള അനുമതിക്കുവേണ്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി . പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയെന്നത് മൗലികാവകാശമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വിവേക് കുമാര്‍ ബിര്‍ള, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. പള്ളികളില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കുകയെന്നത് ഭരണഘടനാപരമായ അവകാശമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി അറിയിച്ചു.

ധോരാന്‍പൂരിലെ നൂറി മസ്ജിദില്‍ ഉച്ചഭാഷിണികള്‍ സ്ഥാപിക്കാന്‍ എസ്ഡിഎം അനുമതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രദേശവാസിയായ ഇര്‍ഫാന്‍ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളിലെ ശബ്ദം നിയന്ത്രിക്കണം എന്ന യോഗി സര്‍ക്കാറിന്റെ ഉത്തരവിന് പിന്നാലെയാണ് യുപിയില്‍ വിവാദങ്ങളും പിന്നാലെ സംഘര്‍ഷങ്ങളും ഉടലെടുത്തത്. ഉച്ചഭാഷിണികള്‍ ആരാധനാലയങ്ങളില്‍ ഉപയാേഗിക്കാം എന്നാല്‍ ശബ്ദം പരിസരപ്രദേശങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കണമെന്നതായിരുന്നു യുപി സര്‍ക്കാറിന്റെ മാനദണ്ഡങ്ങളില്‍ വ്യക്തമാക്കിയിരുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം