ഉത്തര്‍പ്രദേശില്‍ വിവാഹാഘോഷങ്ങള്‍ക്കിടെ നൃത്തം അവസാനിപ്പിച്ച യുവതിയുടെ നേരെ വെടിവെച്ചു

വിവാഹ ആഘോഷങ്ങള്‍ക്കിടെ നൃത്തം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് നര്‍ത്തകിയുടെ മുഖത്തേക്ക് വെടിവെച്ചു. നര്‍ത്തകി ഹിന(22)യ്ക്ക് നേരെയാണ് ആക്രമണകാരികള്‍ വെടിയുതിര്‍ത്തത്. യുവതിയെ കാന്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ചിത്രകൂടിലാണ് സംഭവം. കുറ്റവാളികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് വിവരം.

കഴിഞ്ഞ ദിവസം ഗ്രാമത്തലവന്‍ സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹ സല്‍ക്കാരത്തിനിടെയാണ് സംഭവം. ഹിന, നൈന എന്ന യുവതികളാണ് നൃത്തം ചെയ്തു കൊണ്ടിരുന്നത്. നൃത്തത്തിനിടയില്‍ പാട്ട് നിലച്ചതിനെ തുടര്‍ന്ന് ഇരുവരും അല്‍പനേരം നൃത്തം ചെയ്യുന്നത് നിര്‍ത്തിയിരുന്നു. തുടര്‍ന്ന് സദസ്സില്‍ ഇരുന്ന ഒരാള്‍ ഹിനക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനിടയില്‍ വരന്റെ ബന്ധുക്കളായ രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. യുവതിക്ക് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നൃത്തത്തിനിടെ “സഹോദരാ വെടിവെയ്ക്കൂ” എന്നു വേദിയില്‍ നിന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗ്രാമത്തലവന്റെ ബന്ധുവാണ് വെടിയുതിര്‍ത്തതെന്ന സംശയമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. വരന്റെ ബന്ധുവാണ് സംഭവം പൊലീസിനെ അറിയിച്ചത്. കേസില്‍ അന്വേഷണം തുടങ്ങി. സാമാനമായ സംഭവങ്ങള്‍ ഡല്‍ഹിയിലെ പലഭാഗങ്ങളിലും വ്യാപകമായി നടക്കുന്നുണ്ടെന്നും പറയുന്നു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ