യു.പി അക്രമം; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനെതിരെ കൊലപാതക കേസ്

ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകർക്ക് നേരെ കാർ ഓടിച്ചതിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐആർ) മറ്റ് നിരവധി പേരുടെ പേരുണ്ട്.  ഞായറാഴ്ചയുണ്ടായ അക്രമത്തിൽ 4 കർഷകർ ഉൾപ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര ആഭ്യന്തര സഹ സഹമന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്നലെ രാവിലെ മുതൽ യു.പിയിലെ ലഖിംപൂർ ഖേരി ജില്ലയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മന്ത്രിമാരുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിച്ചാണ് ആളുകൾ കൊല്ലപ്പെട്ടതെന്നും കേന്ദ്ര മന്ത്രിയുടെ മകനാണ് വാഹനം ഓടിച്ചു കയറ്റിയതെന്നുമാണ് ആരോപണം.

“മന്ത്രിമാരുടെ വരവ് തടയാൻ ഹെലിപാഡ് ഘരാവോ ചെയ്യാൻ കർഷകർ പദ്ധതിയിട്ടിരുന്നു. ഇത് അവസാനിപ്പിച്ച് മിക്ക ആളുകളും തിരികെ പോകുമ്പോൾ മന്ത്രിമാരുടെ മൂന്ന് കാറുകൾ വന്നു കർഷകരെ ഇടിക്കുകയായിരുന്നു. ഒരു കർഷകൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിൽ മന്ത്രിയുടെ മകനും ഉണ്ടായിരുന്നു,”കർഷക യൂണിയൻ നേതാവ് ഡോ. ദർശൻ പാൽ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അജയ് മിശ്ര ഈ അടുത്തു നടത്തിയ ഒരു പ്രസംഗത്തിനെതിരെ പ്രതിഷേധിച്ചാണ് രണ്ട് മന്ത്രിമാരുടെ സന്ദർശനം തടയാൻ കർഷകർ ഒത്തുകൂടിയത്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം 10-15 ആളുകളുടെ പ്രതിഷേധമാണെന്നും അവരെ വരുതിയിൽ നിർത്താൻ വെറും രണ്ട് മിനിറ്റ് മാത്രമേ എടുക്കൂ എന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്.

അതേസമയം, മകന് അക്രമവുമായി ബന്ധമുണ്ടെന്ന കാര്യം കേന്ദ്ര സഹമന്ത്രി അജയ് മിശ്ര നിഷേധിച്ചു. “എന്റെ മകൻ സ്ഥലത്തുണ്ടായിരുന്നില്ല. വടികളും വാളുകളും ഉപയോഗിച്ച് ചില അക്രമികൾ ആണ് തൊഴിലാളികളെ ആക്രമിച്ചത്. എന്റെ മകൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, അവൻ ജീവനോടെ പുറത്തു വരില്ലായിരുന്നു. ഉപമുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലാണ് എന്റെ മകൻ ഉണ്ടായിരുന്നത്. ഞാൻ എല്ലാ സമയവും ഉപമുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു” ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി