വിവാഹേതരബന്ധം പുറത്തറിയാതിരിക്കാന്‍ ആറു വയസുകാരിയെ കൊന്ന് കിണറ്റില്‍ തള്ളി; വീട്ടമ്മയായ 30കാരിയും 17 വയസുകാരനും അറസ്റ്റില്‍

വിവാഹേതരബന്ധം പുറത്തറിയാതിരിക്കാന്‍ ആറു വയസുകാരിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ വീട്ടമ്മയായ 30-കാരിയും 17-കാരനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാഥ്റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഉര്‍വി എന്ന ആറ് വയസുകാരി പെണ്‍കുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30കാരിയും 17കാരനായ കൗമാരക്കാരനും തമ്മിലുള്ള ബന്ധം കണ്ട ഉര്‍വി അത് തന്റെ അച്ഛനോടു പറയുമെന്നു പറഞ്ഞതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റില്‍ തള്ളികയാണ് വീട്ടമ്മയും കൗമാരക്കാരനും ചെയ്തത്. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മൂന്നുമാസമായി അടുപ്പത്തിലായിരുന്ന 30-കാരിയും 17-കാരനും അടുത്തിടപഴകുന്നത് പെണ്‍കുട്ടി കണ്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കഴിഞ്ഞ ബുധനാഴ്ച രാവിലെ വീട്ടിലെ ഒരു ചടങ്ങിനിടെയാണ് ഉര്‍വിയെ കാണാതായതായി വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തെ കിണറ്റില്‍ ഒരു ചണ ബാഗില്‍ കഴുത്തില്‍ തുണി കെട്ടിയ നിലയില്‍ ഉര്‍വിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. അന്വേഷണത്തിനിടെ 30-കാരിയുടെ കൈയിലെ കടിയേറ്റ പാട് പോലീസ് ഉദ്യോഗസ്ഥന്‍ ശ്രദ്ധിച്ചിരുന്നു. സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവര്‍ പറഞ്ഞു. ഇതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് കുമാര്‍ സിങ് പറയുന്നതിങ്ങനെ; മൂന്നു മാസത്തോളമായി 30-കാരിയും 17-കാരനും തമ്മില്‍ ബന്ധമുണ്ടായിരുന്നു. സംഭവ ദിവസം ഭര്‍ത്താവും ഭര്‍തൃ മാതാവും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് യുവതി, 17-കാരനെ വീട്ടിലേക്ക് വിളിച്ചു. ഇരുവരും തമ്മില്‍ വീട്ടിനുള്ളില്‍ വെച്ച് അടുത്തിടപഴകുന്നത് പെണ്‍കുട്ടി കാണുകയായിരുന്നു. ഇക്കാര്യം തന്റെ അച്ഛനോട് പറയുമെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴുത്ത് ഞെരിക്കുന്ന സമയത്ത് പെണ്‍കുട്ടി കടിച്ച പാടാണ് യുവതിയുടെ കൈയിലുണ്ടായിരുന്നത്. തുടര്‍ന്ന് മൃതദേഹം ഒരു ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട കിണറ്റില്‍ എറിയുകയായിരുന്നു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”