യു.പി കർഷക കൊലപാതകം: മന്ത്രിയുടെ മകനും മറ്റുള്ളവർക്കും എതിരെ 5,000 പേജുള്ള കുറ്റപത്രം

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക നിയമങ്ങൾക്കെതിരെ നടന്ന സമരത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന യുപി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം 5,000 പേജുള്ള കുറ്റപത്രം പ്രാദേശിക കോടതിയിൽ സമർപ്പിച്ചു.

കുറ്റപത്രത്തിന്റെ ആയിരക്കണക്കിന് പേജുകൾ ലഖിംപൂർ ടൗണിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ കോടതിയിൽ പൊലീസ് ഇന്ന് രാവിലെ രണ്ട് പൂട്ടുകളാൽ സുരക്ഷിതമാക്കിയ ഒരു വലിയ പെട്ടിയിൽ കൊണ്ടുവന്നു.

കുറ്റപത്രം സമർപ്പിച്ചതായി സീനിയർ പ്രോസിക്യൂഷൻ ഓഫീസർ എസ്പി യാദവ് ലഖിംപൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ലഖിംപൂർ ഖേരിയിൽ നാല് കർഷകരെയും മാധ്യമ പ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ ജയിലിൽ കഴിയുന്ന മകൻ ആശിഷ് മിശ്ര. ആകെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

കോടതി കുറ്റപത്രം അംഗീകരിച്ചാൽ, കോടതി പറയുന്ന തിയതിയിൽ കേസിൽ വിചാരണ ആരംഭിക്കും.

ആശിഷ് മിശ്ര നാല് കർഷകർക്കും ഒരു മാധ്യമ പ്രവർത്തകനും മുകളിലൂടെ തന്റെ എസ്‌യുവി ഓടിച്ച് കയറ്റി എന്നാണ് ആരോപണം. ഇതേ തുടർന്ന് അക്രമം പൊട്ടിപ്പുറപ്പെട്ടു, ഇതിൽ രണ്ട് ബിജെപി പ്രവർത്തകർ ഉൾപ്പെടെ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു.

രാജ്യത്തെ ഞെട്ടിക്കുകയും രോഷം ആളിക്കത്തിക്കുകയും ചെയ്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ ഒരു എസ്‌യുവി കർഷകരുടെ മേൽ പൂർണ്ണ വേഗത്തിൽ ഓടിച്ചു കയറ്റുന്നതായി കാണാം.

ആശിഷ് മിശ്രയെയും മറ്റ് 12 പേരെയും കൊലക്കേസ് പ്രതികളാക്കി യുപി പോലീസ് അടുത്ത ദിവസം എഫ്‌ഐആർ ഫയൽ ചെയ്തു, എന്നാൽ കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ അവർക്ക് ഒരാഴ്ചയും സുപ്രീംകോടതിയുടെ ഇടപെടലും വേണ്ടി വന്നു.

കർഷകരെയും മാധ്യമ പ്രവർത്തകനെയും കൊലപ്പെടുത്തിയത് കൊലപാതകം ലക്ഷ്യമിട്ടുള്ള ആസൂത്രിത ഗൂഢാലോചനയാണെന്നും അശ്രദ്ധ മൂലമുള്ള മരണമല്ലെന്നും കഴിഞ്ഞ മാസം എസ്ഐടി നിയുക്ത പ്രാദേശിക കോടതിയെ അറിയിച്ചു.

ആശിഷ് മിശ്രയ്ക്കും മറ്റുള്ളവർക്കുമെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് എടുത്ത കേസ് മാറ്റി പകരം കൊലപാതകശ്രമം, പരിക്കേൽപ്പിക്കാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആക്രമണം എന്നീ കുറ്റങ്ങൾ കൂട്ടിച്ചേർക്കണമെന്ന് കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ജഡ്ജിക്ക് കത്തയച്ചു.

ലഖിംപൂർ പൊലീസ് രണ്ട് എഫ്‌ഐആറുകൾ ഫയൽ ചെയ്തു – ഒന്ന് മരിച്ച കർഷകരുടെ കുടുംബങ്ങൾ, ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി; മറ്റൊന്ന്, പേര് വെളിപ്പെടുത്താത്ത കർഷകർക്കെതിരെ ലഖിംപൂരിലെ ബിജെപി പ്രവർത്തകനായ സുമിത് ജയ്‌സ്വാൾ നൽകിയ പരാതിയിൽ.

കർഷകർ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് സുമിത് ജയ്‌സ്വാൾ ആരോപിച്ചു. എന്നാൽ വൈറൽ വീഡിയോകളിൽ, കർഷകരെ ഇടിച്ച എസ്‌യുവികളിലൊന്നിൽ നിന്ന് ജയ്‌സ്വാൾ ഇറങ്ങി ഓടുന്നത് കണ്ടിരുന്നു. പിന്നീട് ആശിഷ് മിശ്ര മുഖ്യ പ്രതിയായ കേസിൽ കൂട്ടുപ്രതിയെന്ന നിലയിൽ സുമിത് ജയ്‌സ്വാൾ അറസ്റ്റ് ചെയ്യപ്പെട്ടു.

കഴിഞ്ഞ മാസം സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ യുപി സർക്കാരിന് നിരവധി കടുത്ത ചോദ്യങ്ങളാണ് നേരിടേണ്ടി വന്നത്. അന്വേഷണം ഉടൻ പൂർത്തിയാക്കാൻ എസ്‌ഐടിയോട് സുപ്രീം കോടതി നിർദേശിച്ചു. മൂന്ന് ഇന്ത്യൻ പൊലീസ് സർവീസ് ഓഫീസർമാരെയും സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  യുപി കേഡറിലാണെങ്കിലും ഇവർ ഉത്തർപ്രദേശിൽ നിന്നുള്ളവരല്ല. ലോക്കൽ പൊലീസുകാർ അന്വേഷണത്തിൽ കൃത്രിമം കാണിക്കുമെന്ന ആശങ്കയെ തുടർന്നാണിത്.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ