ഏഴ് ലക്ഷംവരെ നികുതിയില്ല; സ്ലാബുകള്‍ പുനര്‍ക്രമീകരിച്ചു; കഠിനാദ്ധ്വാനം ചെയ്യുന്ന മധ്യവര്‍ഗ്ഗത്തിനുള്ള സമ്മാനമെന്ന് ധനമന്ത്രി

ആദായ നികുതി സ്ലാബുകള്‍ ബജറ്റില്‍ പുനര്‍ക്രമീകരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. വരുമാന നികുതി പരിധി അഞ്ചു ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമാക്കി ഉയര്‍ത്തി. കഠിനധ്വാനം ചെയ്യുന്ന മധ്യ വര്‍ഗ്ഗത്തിനുള്ള സമ്മാനമെന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. നികുതി സ്ലാബുകള്‍ ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു.

36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി അപ്പീലുകള്‍ പരിഹരിക്കാന്‍ ജോ. കമ്മിഷണര്‍മാര്‍ക്കും ചുമതല നല്‍കുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനം വേഗത്തിലാക്കാന്‍ ലക്ഷം കോടിയുടെ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. റെയില്‍വേയ്ക്ക് 2.40 ലക്ഷം കോടി രൂപ ബജറ്റില്‍ അനുവദിച്ചു. റെയില്‍വേയ്ക്ക് ബജറ്റില്‍ അനുവദിക്കുന്ന ഏറ്റവും കൂടിയ തുകയാണിത്. കൂടുതല്‍ ട്രെയിനുകള്‍ ഓടിച്ച് വികസനത്തിന് വേഗം കൂട്ടുന്നതിനാണ് തുക വകയിരുത്തിയിരിക്കുന്നത്. പുതുതായി 50 വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്