ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണം : മോഹൻ ഭഗവത്

ഉത്തരാഖണ്ഡ് മാതൃകയിൽ രാജ്യവ്യാപകമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്‌എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന മുൻ സൈനികരുടെ സംവാദ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യുസിസി നടപ്പിലാക്കുന്നത് വളരെ നല്ല കാര്യമായിരിക്കും. രാജ്യമെമ്പാടും നടപ്പിലാക്കുന്നതാണ് നല്ലത്. പക്ഷെ ഇത് ഉത്താഖണ്ഡിൽ നടപ്പിലാക്കിയത് പോലെ നടപ്പിലാക്കണം’ എന്ന് മോഹൻ ഭഗവത് പറഞ്ഞു.

യുസിസി നടപ്പിലാക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ വർഷം ജനുവരി 27നാണ് ഉത്തരാഖണ്ഡിൽ യുസിസി നടപ്പിലാക്കുന്നത്. സമൂഹത്തെ ഏകീകരിക്കുന്നതിന് യുസിസി അത്യാവശ്യമാണെന്ന് ആർ‌എസ്‌എസ് മേധാവി പറഞ്ഞു.

ഉത്തരാഖണ്ഡിൽ ഒരു നിർദ്ദേശം തയ്യാറാക്കിയ ശേഷം അത് പൊതു ചർച്ചയ്ക്ക് വച്ചതായും തുടർന്ന് 3 ലക്ഷം ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ചതായും അത് പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും