ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ ബിഹാര്‍ മോഡല്‍!, അടുത്ത പാലവും പൊളിഞ്ഞുവീണു

സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പാലം തകര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്ത ബീഹാറില്‍ നിന്ന് വീണ്ടും ഒരു പാലം തകര്‍ന്ന സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗോപാല്‍ഗഞ്ച് ജില്ലയിലാണ് ഏറ്റവും പുതിയ പാലം പൊളിഞ്ഞുവീഴല്‍ നടന്നത്. നിര്‍മ്മാണത്തിലിരുന്ന ആര്‍.സി.സി പാലം പെട്ടെന്ന് തകര്‍ന്നുവീണത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. കേന്ദ്രസര്‍ക്കാര്‍ നയിക്കുന്ന ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവുമടങ്ങുന്ന എന്‍ഡിഎ സഖ്യമാണ് ബിഹാര്‍ ഭരിക്കുന്നത്. ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് ബിഹാറിലുള്ളതെന്നും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന മുന്നണി വലിയ മെച്ചമുണ്ടാക്കുമെന്ന വാഗ്ദാനത്തിലുമാണ് ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പില്‍ ഡബിള്‍ എഞ്ചിന്‍ അവകാശവാദങ്ങള്‍ നടത്തിയത്.

എന്നാല്‍ ജെഡിയുവും ബിജെപിയും ഭരിക്കുന്ന ബിഹാറില്‍ നിന്ന് 20ന് മേല്‍ പാലങ്ങളുടെ തകര്‍ച്ച വാര്‍ത്തയാണ് കുറച്ച് കാലത്തിനിടയില്‍ കേട്ടത്. ഒടുവിലായി തകര്‍ന്നുവീണ പാലത്തിന് 2.89 കോടി രൂപയായിരുന്നു നിര്‍മാണച്ചെലവ്. ഗാന്‍ഗ്വ ഗ്രാമത്തിലെ ഘോഗരി നദിക്കു കുറുകേയാണ് 29 മീറ്റര്‍ നീളമുള്ള പാലം നിര്‍മിച്ചുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റിങ് നടക്കുന്നതിനിടെ വലിയ ശബ്ദം കേള്‍ക്കുകയും പിന്നാലെ സ്ലാബിന്റെ ഒരു ഭാഗം താഴെ വീഴുകയുമായിരുന്നു. മിനിറ്റുകള്‍ക്കകം പാലത്തിന്റെ വലിയൊരു ഭാഗം തകര്‍ന്ന് നിലംപൊത്തുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

കോണ്‍ക്രീറ്റങ്ങിന് ഉപയായോഗിച്ച നിര്‍മാണ സാമഗ്രികള്‍ ഗുണനിലവാരമില്ലാത്തവയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. വിശദമായ പരിശോധനയ്ക്കുശേഷമേ പാലം പണി പുനഃരാരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. 2023-24 വര്‍ഷങ്ങളില്‍ ചെറുതും വലുതുമായ ഒരു ഡസനോളം പാലങ്ങള്‍ ഇത്തരത്തില്‍ പൊളിഞ്ഞുവീണിട്ടുണ്ട്. സുല്‍ത്താന്‍പൂര്‍-അജുവാനി ഘട്ട് പാലം രണ്ട് തവണയാണ് തകര്‍ന്നുവീണത്. സിക്തി ബ്ലോക്കിനടുത്തുള്ള മറ്റൊരു പാലം ഉദ്ഘാടനത്തിനു മുമ്പേ തകര്‍ന്നു വീണു. പാലങ്ങളുടെ തുടര്‍ച്ചയായ തകര്‍ച്ച ജനങ്ങളെ ആശങ്കിലാക്കിയിരിക്കുകയാണ്. ഒപ്പം നിര്‍മാണപ്രവൃത്തിയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ചുള്ള ചോദ്യചിഹ്നം കൂടിയാവുകയാണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ