ഐക്യരാഷ്ട്രസഭ ഇളവ് നൽകി, താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക്; അഫ്ഗാൻ- ഇന്ത്യ ബന്ധത്തിൽ പുതിയ അധ്യായം

താലിബാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലേക്കെത്തുന്നു. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനു ശേഷം നടക്കുന്ന ആദ്യ ഉന്നതതല സന്ദർശനമാണിത്. ഈ മാസം 9നാണ് താലിബാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യയിലെത്തുക. ഒക്ടോബർ 9നും 16നും ഇടയിൽ ന്യൂഡൽഹി സന്ദർശിക്കാൻ മുത്തഖിക്ക് അന്താരാഷ്ട്ര യാത്രാ വിലക്കുകളിൽ നിന്ന് ഇളവ് ലഭിച്ചതായി ഐക്യരാഷ്ട്രസഭ രക്ഷാസമിതി സ്‌ഥിരീകരിച്ചു.

അഫ്ഗാൻ്റെ ആരോഗ്യമേഖലയ്ക്കായും അഭയാർഥി പുനരധിവാസത്തിനായും ഇന്ത്യ നൽകുന്ന സഹായങ്ങൾ വലുതാണ്. മാസങ്ങളായി ഇന്ത്യൻ നയതന്ത്ര അധികൃതർ ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസിയും മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ജെപി സിങ്ങും ഉൾപ്പെടെയുള്ള ഇന്ത്യൻ ഉദ്യോഗസ്‌ഥർ മുത്തഖിയുമായും മറ്റ് താലിബാൻ നേതാക്കളുമായും നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്.

പഹൽഗാം ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചതിനെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ അഭിനന്ദിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂരിൽ ജയശങ്കർ മുത്തഖിയുമായി സംഭാഷണം നടത്തിയിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തീവ്രവാദ നീക്കങ്ങളിൽ ഇന്ത്യയും അഫ്ഗാനും ഒരേ നിലപാടാണെന്നും അന്നത്തെ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിനുശേഷം അഫ്ഗാനുള്ള സഹായം ഇന്ത്യ വർധിപ്പിച്ചു. ഊർജ്‌ജ സഹായം മുതൽ അടിസ്ഥാന സൗകര്യ സഹകരണം വരെയുള്ള ആവശ്യങ്ങൾ താലിബാൻ ഭരണകൂടം ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചു.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം, ഇന്ത്യ അഫ്ഗാനിസ്ഥാന് ഏകദേശം 50,000 ടൺ ഗോതമ്പ്, 330 ടണ്ണിലധികം മരുന്നുകളും വാക്സ‌ിനുകളും, 40,000 ലിറ്റർ കീടനാശിനികൾ എന്നിവ കൂടാതെ മറ്റ് അവശ്യവസ്തു‌ക്കളും വിതരണം ചെയ്തിട്ടുണ്ട്.
ഇപ്പോൾ പ്രഖ്യാപിച്ച സന്ദർശനം പാക്കിസ്ഥാനുള്ള അടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ