ഉക്രൈന്‍ രക്ഷാദൗത്യം; മലയാളികള്‍ അടക്കമുള്ള ആദ്യസംഘം ഇന്ന് ഇന്ത്യയിൽ എത്തും

ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രൈനില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം ഇന്ന് നാട്ടിലെത്തും. സംഘത്തില്‍ 17 മലയാളികളും ഉണ്ട്.

പടിഞ്ഞാറന്‍ ഉക്രൈന്റെ അതിര്‍ത്തി രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യക്കാരെ അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിച്ച് അവിടെ നിന്ന് വ്യോമമാര്‍ഗം നാട്ടിലെത്തിക്കുകയാണ് ചെയ്യുന്നത്. ഡല്‍ഹി,മുംബൈ എന്നിവിടങ്ങളില്‍ നിന്ന് ഇന്നലെ റുമാനിയയിലേക്ക് വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. 11.30 യോടെ റുമാനിയയില്‍ നിന്ന് ഇന്ത്യക്കാരുമായി വിമാനം ഇന്ത്യയിലേക്ക് തിരിക്കും.

മടങ്ങിയെത്തുന്നവരെ വിമാനത്താവളത്തില്‍ എത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സ്വീകരിക്കും. രക്ഷാദൗത്യത്തിനായി കൂടുതല്‍ വിമാനങ്ങള്‍ അയക്കും. ഈ വിമാനത്തിന് പുറമെ എയര്‍ ഇന്ത്യയും നാളെ പ്രത്യേകം സര്‍വീസ് നടത്തും. അതേ സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇന്ന് കേന്ദ്ര മന്ത്രിസഭായോഗം ചേരും. ഉക്രൈനിലെ നിലവിലെ സാഹചര്യവും യോഗം വിലയിരുത്തും.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല