വൈറലായി ഇരുചക്ര വാഹനത്തിലെ സ്‌നേഹപ്രകടനം; കമിതാക്കളെ തേടി പൊലീസ്

ഇരുചക്ര വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത് പതിവാണ്. ഇരുചക്ര വാഹനത്തിലെ കമിതാക്കളുടെ സ്‌നേഹപ്രകടനമാണ് ഒടുവിലായി പ്രചരിക്കുന്ന വീഡിയോ. മുംബൈ ബാന്ദ്ര റിക്ലമേഷന്‍ പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്ന വീഡിയോയെ പ്രതികൂലിച്ച് നിരവധി കമന്റുകളും അഭിപ്രായങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാത്തവര്‍ ഇരുചക്ര വാഹനത്തില്‍ പുതപ്പ് മൂടി ആലിംഗനം ചെയ്യുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കരുത്.

ഹെല്‍മെറ്റ് പോലും ധരിക്കാതെയുള്ള യുവാക്കളുടെ അഭ്യാസപ്രകടനമാണ് വീഡിയോയിലുള്ളത്. റൈഡര്‍ക്ക് അഭിമുഖമായാണ് പിന്നില്‍ ഇരിക്കേണ്ട യുവതി വാഹനത്തില്‍ ഇരിക്കുന്നത്. ഇതുവഴി കടന്നുപോയ മറ്റൊരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. വീഡിയോ വൈറലായതിന് പിന്നാലെ യുവാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം