അനുമതിയില്ലാതെ ഡിസ്‌നി കഥാപാത്രങ്ങളെ ഉപയോഗിച്ചു; കമ്പനിക്കും രണ്ടുപേർക്കുംഎതിരെ കേസ്

ജന്മദിനാഘോഷത്തിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ ഡിസ്‌നി കഥാപാത്രങ്ങളെ ഉപയോഗിച്ചതിനെ തുടർന്ന് രണ്ടുപേർക്കും ഒരു കമ്പനിക്കുമെതിരെ കോപ്പിറൈറ്റ് ലംഘനക്കേസ്. അനുമതിയില്ലാതെ ഡിസ്‌നി കഥാപാത്രങ്ങളെ ഉപയോഗിച്ചതിന് ഡിസ്‌നി എൻറർപ്രൈസസിന്റെയും മാർവൽ കാരക്‌റ്റേഴ്‌സിന്റെയും ഉദ്യോഗസ്ഥന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

നവി മുംബൈ സ്വദേശി ദിവാങ് പട്ടേൽ (30), കാമേത്ത് സ്വദേശി സുരേഷ് ബാർവാഡിയ(36) എന്നിവർക്കെതിരെയും ഭീവണ്ടിയിലെ ബാലാജി ഡെകറേഷൻ ഉടമകൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുള്ളത്.

ഡിസ്‌നി എൻറർപ്രൈസസിന്റെയും മാർവൽ കാരക്‌റ്റേഴ്‌സിന്റെയും ഉദ്യോഗസ്ഥന്റെ പരാതിയിൽ 1957 കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് നർപോളി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രോഹൻ എൽ ഷേലാർ അറിയിച്ചു.

കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ ഗോഡൗൺ റെയഡ് ചെയ്ത പൊലീസ് വ്യാജ ഡിസ്‌നി കഥാപാത്രങ്ങളുള്ള ജന്മദിനാഘോഷ വസ്തുക്കൾ കണ്ടെത്തിയതായി അറിയിച്ചു. 1.81 ലക്ഷം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായും പറഞ്ഞു.

Latest Stories

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം

'മന്ത്രിസഭയ്ക്ക് തന്നെ പുഴുക്കുത്ത്; മന്ത്രിസ്ഥാനത്തിരുന്ന് ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരാളില്ല'; ഗണേഷ് കുമാറിനെതിരെ വെള്ളാപ്പള്ളി

ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ല, 'സന്ദേശമയച്ചത് നല്ല ഭരണത്തിന്‍റെ ഭാഗമായേ കാണാനാകൂ'; ഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ