കാരൂർ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി; സെന്തിൽ ബാലാജിക്കെതിരെ ആത്മഹത്യാ കുറിപ്പ്

കരൂരിലെ ദുരന്തത്തിൽ മനംനൊന്ത് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് അയ്യപ്പൻ കുറിപ്പിൽ ആരോപിക്കുന്നത്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു.

ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവിയിലെ വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം വ്യക്തമാക്കുന്നു. അയ്യപ്പന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Latest Stories

ലോകത്തിലെ ഏറ്റവും വലിയ സൈന്യം നമുക്കുണ്ട്, കഠിനമായ ആക്രമണം വരാനിരിക്കുന്നതേയുള്ളൂ; യുദ്ധം അധികാലം നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ അമേരിക്ക വിരുദ്ധ പ്രക്ഷോഭത്തിൽ 23 പേർ കൊല്ലപ്പെട്ടു; വിസ നടപടികൾ നിർത്തിവച്ച് യുഎസ് എംബസി

ജീവിതത്തിലെ ഏറ്റവും മോശം സമയം, ഫോൺ ഓഫ് ചെയ്തു, സോഷ്യൽ മീഡിയ വരെ ഒഴിവാക്കി: സഞ്ജു സാംസൺ

ഇറാനിലെ ആശുപത്രികള്‍ക്ക് നേരെ ആക്രമണം; ഇതിലൂടെ തകർക്കുന്നത് ഭീകരവാദത്തിന്റെ സ്‌പോൺസറെയെന്ന് ഡൊണാൾഡ് ട്രംപ്

'പാർട്ടി നിർദേശിച്ചാൽ ഞാൻ മത്സരിക്കും';സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി

ഖമനയിയുടെ ഭാര്യ മരിച്ചു; പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു

ആലപ്പുഴയിൽ മക്കൾക്ക് വിഷം നൽകിയ പിതാവ് മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്: പിണറായി വിജയൻ

സൗത്ത് ആഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കിൽ സഞ്ജു പുറത്ത് തന്നെയിരുന്നേനെ: ആകാശ് ചോപ്ര

ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മാജിദ് എബ്‌നെല്‍റേസ സ്ഥാനമേറ്റു