ലോകകപ്പ് ഫൈനലിനിടെ ടിവി ഓഫ് ചെയ്തു; മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് പിടിയില്‍

ക്രിക്കറ്റ് ലോകകപ്പ് മത്സരം കാണുന്നതിനിടെ ടിവി ഓഫാക്കിയ മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. പിതാവിന്റെ ആക്രമണത്തില്‍ ദീപക് നിഷാദ് ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗണേഷ് പ്രസാദിനെ കാണ്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഗണേഷ് പ്രസാദ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ദീപക് അത്താഴം തയ്യാറാക്കാന്‍ വിളിച്ചിരുന്നു. എന്നാല്‍ ദീപക്കിന്റെ വാക്കുകള്‍ ഗണേഷ് ചെവിക്കൊള്ളാന്‍ തയ്യാറാകാതെ വന്നതോടെയാണ് യുവാവ് ടിവി ഓഫ് ചെയ്തത്. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. തുടര്‍ന്ന് ഗണേഷ് ദീപക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവ ശേഷം പ്രതി വീട്ടില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം പ്രതിയെ കാണ്‍പൂര്‍ പൊലീസ് പിടികൂടി. മദ്യപാനത്തെ ചൊല്ലി പ്രതിയും മകനും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്നും പൊലീസ് പറയുന്നു. അറസ്റ്റിലായ പ്രതിയെ പൊലീസ് ചോദ്യം ചെയ്ത് വരുന്നു.

Latest Stories

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം