അറ്റ്ലസ് സൈക്കിള്‍സിന്‍റെ വൈസ് പ്രസിഡന്‍റ് സഞ്ജയ് കപൂറിന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍ 

പ്രമുഖ സൈക്കിള്‍ കമ്പനിയായ അറ്റ്ലസ് സൈക്കിള്‍സിന്‍റെ വൈസ് പ്രസിഡന്‍റ് സഞ്ജയ് കപൂറിന്‍റെ ഭാര്യ നതാഷ കപൂര്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഔറംഗാബാദിലെ വീട്ടിലെ സീലിംഗ് ഫാനിലാണ് ഇവര്‍ തൂങ്ങി മരിച്ചത്. 57-കാരിയായ നതാഷയുടെ ആത്മഹത്യാക്കുറിപ്പില്‍ കുടുംബത്തോട് സ്വയം ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വൈകീട്ട് 3.30-നാണ് ആത്മഹത്യാവിവരം അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സമയം നതാഷ കപൂറിന്‍റെ മകനും മകളും വീട്ടിലുണ്ടായിരുന്നു. സഞ്ജയ് വീട്ടിലുണ്ടായിരുന്നില്ല.

ഭക്ഷണം കഴിക്കാന്‍ വരാന്‍ ആവശ്യപ്പെട്ട് അമ്മയെ പലതവണ ഫോണില്‍ വിളിച്ചുവെന്നും അവര്‍ പ്രതികരിച്ചില്ലെന്നും മകന്‍ പറഞ്ഞു. മുറിക്ക് സമീപത്തെത്തി വിളിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. എന്നാല്‍ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നില്ല. വാതില്‍ തുറന്ന് അകത്ത് ചെന്നപ്പോള്‍ വലിയ ഷാളില്‍ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നതാഷയെയാണ് കണ്ടത്.

ജോലിക്കാരുടെ സഹായത്തോടെ കെട്ടഴിച്ചെടുത്ത് പ്രഥമ ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

മകനാണ് അമ്മ സീലിംഗ് ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് ആദ്യം കണ്ടത്. പിന്നീട് മറ്റ് കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവും വിവരങ്ങളും ഫോറന്‍സിക് സംഘം എത്തി പരിശോധിയച്ചു.

Latest Stories

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ