'സത്യം പുറത്തുവരുമെന്ന് ഭയം'; ഭീമ കൊറേഗാവ് കേസ് എൻ.ഐ.എക്ക് വിട്ടതിനെതിരെ ശരദ് പവാർ

ഭീമ കൊറേഗാവ് കേസ് അന്വേഷണം എൻ.ഐ.എക്ക് കൈമാറിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. സത്യം പുറത്തുവരുമെന്ന ഭയം കാരണമാണ് കേസ് ഏകപക്ഷീയമായി എൻ.ഐ.എക്ക് കൈമാറിയതെന്ന് ശരദ് പവാർ ആരോപിച്ചു.

ഇത്ര ധൃതിപിടിച്ച് അന്വേഷണം എൻ.ഐ.എക്ക് കൈമാറാനുള്ള കാരണമെന്തെന്ന് ശരദ് പവാർ ചോദിച്ചു. സത്യം പുറത്തുവരുമെന്നുള്ള ഭയമാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള കാരണം. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും ശരദ് പവാർ പിന്തുണച്ചു. മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി ആളുകളെ ജയിലിലടയ്ക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഭീമ കൊറേഗാവ് കേ​സ് പു​ന​ര​ന്വേ​ഷ​ണം നടത്താൻ​ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ തീരുമാനം എടുത്ത സാഹചര്യത്തിലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു. സർക്കാരിനെ അറിയിക്കാതെ കേന്ദ്രം കൈക്കൊണ്ട തീരുമാനം ഭരണഘടനാ ലംഘനമാണെന്നും  അ​നി​ല്‍ ദേ​ശ്മു​ഖ് ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ കേസ് പുനരന്വേഷണം സംബന്ധിച്ച ചർച്ചകൾ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ര്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയിരുന്നു. ‘അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍’ എ​ന്നാ​രോ​പി​ച്ച് അ​റ​സ്​​റ്റ്​​ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ പു​ണെ പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍ക്കാ​ര്‍. പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വ്യാ​ജ​മാ​യി സൃ​ഷ്​​ടി​ച്ച​താ​ണെ​ന്ന സം​ശ​യ​മാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

തുടർന്നാണ് കേസ് പുനരന്വേഷിക്കാനുള്ള ധാരണയിലെത്തിയത്. എന്നാൽ, ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ കേസ് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. കേസിൽ 13 ഓ​ളം മനുഷ്യാവകാശ പ്രവർത്തകർ അറസ്റ്റിലാണ്.

ഭീ​മ-​കൊ​റേ​ഗാ​വ് കേ​സ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് സ​ര്‍ക്കാ​ര്‍ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​ണെ​ന്ന് ആ​രോ​പി​ച്ചും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ശ​ര​ദ്​ പ​വാ​ര്‍ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​ക്ക് ക​ത്ത​യ​ച്ചിരുന്നു. ഇതോ​ടെ​യാ​ണ് പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ നീ​ക്കം തു​ട​ങ്ങി​യ​ത്. പു​ണെ​യി​ല്‍ ന​ട​ന്ന​ത് ജാ​തീ​യ സം​ഘ​ര്‍ഷ​മാ​യി​രു​ന്നു​വെ​ന്നും യ​ഥാ​ര്‍ഥ പ്ര​തി​ക​ളി​ലേ​ക്ക് നീ​ങ്ങാ​തെ സ​മൂ​ഹ​ത്തി​ല്‍ ബ​ഹു​മാ​നി​ക്ക​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രെ കേ​സി​ല്‍ കു​ടു​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും പ​വാ​ര്‍ ക​ത്തി​ല്‍ ആ​രോ​പി​ച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി