ബംഗാളില്‍ തൃണമൂലിന് വീണ്ടും തിരിച്ചടി, മമതയുടെ കാലിടറുന്നു, 143 തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തിയ സാഹചര്യത്തില്‍ തൃണമൂലില്‍ നിന്നും അടിയൊഴുക്കുകള്‍ തുടങ്ങിയെന്ന വിവരമാണ് പുറത്ത് വരുന്നത്. മമതയുടെ മുന്‍ വിശ്വസ്തനും ബിജെപിയുടെ അമരക്കാരനുമായ മുകുള്‍ റോയിയുടെ പുതിയ പ്രസ്താവന ബംഗാളിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 143 തൃണമൂല്‍ നേതാക്കള്‍ ബിജെപിയിലേക്ക് വരുന്നു എന്നാണ് ദേശീയ ചാനലിനോട് മുകുള്‍ റോയി പറഞ്ഞിരിക്കുന്നത്.

തൃണമൂലില്‍ നിന്ന് സസ്‌പെന്‍ഡ് ചെയത ബിജ്പൂര്‍ എംഎല്‍എ ശുഭ്രാംശു റോയ് ബിജെപിയില്‍ ചേരുന്നു എന്ന പ്രഖ്യാപനം വന്നതിന് തൊട്ടു പിന്നാലെയാണ് പുതിയ വാര്‍ത്ത. പാര്‍ട്ടിവിരുദ്ധ പ്രസ്താവനയെ തുടര്‍ന്ന് ആറുവര്‍ഷത്തേക്കാണ് തൃണമൂല്‍ ശുഭ്രാംശുവിനെ തൃണമൂലില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. ബിജ്പുരില്‍നിന്ന് രണ്ടുതവണ നിയമസഭാംഗമായിട്ടുണ്ട് ശുഭ്രാംശു. അതേസമയം ബിജെപിയുടെ അപ്രതീക്ഷിതമായ മുന്നേറ്റത്തില്‍ ഞെട്ടിയ മമതാ ബാനര്‍ജി ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

ആകെയുള്ള 42 സീറ്റില്‍ ബിജെപി 18 സീറ്റ് നേടി. 22 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ കോണ്‍ഗ്രസുമാണ് ജയിച്ചത്. 2014ല്‍ രണ്ടു സീറ്റായിരുന്നു ബിജെപിക്ക്. 17 ശതമാനം വോട്ടും. എന്നാല്‍ ഇത്തവ 18 സീറ്റായി വര്‍ദ്ധിച്ചു

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'