നിയന്ത്രണം വിട്ട കാര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി, മൂന്നു കുട്ടികള്‍ മരിച്ചു; ഡ്രൈവറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു

നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു. പട്നയിലെ കുഹ്‌റാര്‍ പ്രദേശത്ത് നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടികളുടെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. സംഭവത്തിനു പിന്നാലെ കാര്‍ ഡ്രൈവറെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. സൗരവ് ഗാംഗുലി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന മനീഷ് കുമാറിനും മര്‍ദ്ദനമേറ്റു. ഇയാളുടെ നില അതീവ ഗുരുതരമാണ്.

ഹലേന്ദ്ര മാഞ്ചി (9), രോഹിത് മാഞ്ചി (13), രാജു മാഞ്ചി (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടി മനീഷ് മാഞ്ചി(10)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗരവ് ഗാംഗുലി നവാഡയിലാണ് താമസിക്കുന്നത്. ബിരുദ പരീക്ഷ എഴുതാനായി ഫത്തുവയിലേക്ക് പോവുകയായിരുന്നു ഗാംഗുലി. രാത്രി 1.15 ന്അമിത വേഗത്തിലായിരുന്ന  കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ക്ക് ഇടയിലേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊല്ലുകയായിരുന്നു.

ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം ഉണ്ടായതെന്ന് പട്ന സിറ്റി അഡീഷണല്‍ എസ്.പി ബാലിറാം ചൗധരി പറഞ്ഞു.

Latest Stories

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ