ഉത്തരേന്ത്യയിൽ കനത്ത മഴ; ഗ്രേറ്റർ നോയിഡയിൽ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, മഴക്കെടുതിയിൽ ഡൽഹിയിൽ മൂന്ന് മരണം

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഡൽഹിയിൽ മഴക്കെടുതിയിൽ മൂന്ന് മരണം സ്ഥിരീകരിച്ചു. ഗ്രേറ്റർ നോയിഡയിൽ നിർമ്മാണത്തിലിരുന്ന മതിൽ തകർന്നു വീണ് മൂന്ന് കുട്ടികൾ മരിച്ചു. 5 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ശക്തമായ മഴയിലും വെള്ളക്കെട്ടിലും കാറ്റിലുമാണ് മതിൽ ഇടിഞ്ഞുവീണത്. കുട്ടികൾ മതിലിനടിയിൽ പെട്ടുപോകുകയായിരുന്നു.

നാലുവയസുകാരനായ ആഹദ്, എട്ടുവയസുകാരനായ ആദിൽ, രണ്ടുവയസുകാരിയായ അൽഫിസ എന്നിവരാണ് മരിച്ചത്. ഡൽഹിയിലെ സുൽത്താൻബിൽ വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാണ് രണ്ടു കുട്ടികൾ മരിച്ചത്. ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹി നഗരത്തിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.

വസന്ത് കുഞ്ചിൽ മതിലിടഞ്ഞ് കുഴിയിൽ വീണ് കാണാതായ തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണെങ്കിലും സാധാരണ മഴയാകും ലഭിക്കുക എന്നാണ് പ്രവചനം. മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഡൽഹി സർക്കാർ വ്യക്തമാക്കി. അതേസമയം, മഴ സാഹചര്യം കണക്കിലെടുത്ത് ഡൽഹിയിൽ അവധിയിൽ പോയ മുതിർന്ന ഉദ്യോഗസ്ഥരോട് തിരികെ എത്താൻ ലഫ് ഗവർണർ നിർദ്ദേശം നൽകി. രണ്ട് മാസത്തേക്ക് ദീർഘ അവധികൾ നൽകില്ലെന്ന് ലഫ് ഗവർണർ അറിയിച്ചു.

ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. തകർന്ന് വീണ മേൽക്കൂരയുടെ ഭാഗം പൂർണ്ണമായി മാറ്റാനുള്ള ശ്രമം തുടരുകയാണ്. ടെർമിനിൽ ഒന്നിൽ നിന്ന് ഇന്ന് വിമാന സർവീസുകൾ സാധാരണനിലയാകുമെന്ന് വിവരം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ജമ്മുകശ്മീർ ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ്, രാജസ്ഥാൻ ഉത്തർപ്രദേശ്, അസം എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ