ശീതളപാനീയമെന്ന് കരുതി മദ്യം കുടിച്ച നാലുവയസുകാരന്‍ മരിച്ചു; മുത്തച്ഛനും ദാരുണാന്ത്യം

ശീതളപാനീയം എന്നു കരുതി മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം കുടിച്ച നാലുവയസ്സുകാരന്‍ മരിച്ചു. തുടര്‍ന്ന് കൊച്ചുമകന്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ മുത്തച്ഛനും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചെന്നൈ വെല്ലൂരിലെ കാട്പാടിയിലാണ് സംഭവം. കൂലിപ്പണിക്കാരനായ ചിന്നസ്വാമി (62) വൈകുന്നേരങ്ങളില്‍ മദ്യപിക്കുന്ന പതിവുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ചിന്നസ്വാമി മദ്യപിച്ച ശേഷം അടുത്ത മുറിയില്‍ ടെലിവിഷന്‍ കാണുകയായിരുന്നു. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്ത് ചിന്നസാമിയുടെ മകളുടെ മകന്‍ നാലുവയസുകാരനായ രുദ്രേഷ് മദ്യം അകത്താക്കിയത്. ശീതളപാനീയമെന്ന് കരുതിയാണ് കുട്ടി മദ്യം കഴിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട് കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.

ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടെത്തിയ ചിന്നസാമിയാണ് മകളെയും നാട്ടുകാരെയും വിവരമറിയിച്ചത്. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ പ്രദേശവാസികള്‍ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീഴുകയായിരുന്നു.

Latest Stories

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ആക്രമിക്കാനെത്തിയത് ഭീകരൻമാരെപ്പോലെ, തടയുക മാത്രമാണ് ചെയ്തത്; തന്റെ പേര് പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ഇ. പി. ജയരാജൻ

'എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നു, നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?'; അൻസിബ ഹസൻ

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി