'മുനമ്പം പറയുന്നവർ സ്റ്റാൻ സ്വാമിയേയും ഗ്രഹാം സ്റ്റെയിൻസിനേയും മറക്കരുത്'; രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്

രാജ്യസഭയിൽ വഖഫ് ഭേദഗതി ബില്ലിനെ എതിർത്ത് ജോൺ ബ്രിട്ടാസ് എംപി. ജനങ്ങൾക്കിടയിൽ എല്ലാവിധത്തിലും ഭിന്നിപ്പുണ്ടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും ഭരണഘടനയിൽ വിശ്വാസമുണ്ടെങ്കിൽ വഖഫ് ബിൽ പിൻവലിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. രാജ്യസഭയില് സംസാരിക്കുന്നതിനിടെ മുനമ്പത്തെക്കുറിച്ചും കേരളത്തിലെ ബിജെപിയെക്കുറിച്ചും ജോൺ ബ്രിട്ടാസ് പരാമർശിച്ചു.

ക്രിസ്ത്യാനികളുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്നവരുണ്ടെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. കഴിഞ്ഞ വർഷം മാത്രം ക്രിസ്ത്യാനികൾക്കെതിരെ 700 ആക്രമണങ്ങളാണ് നടന്നത്. നിരവധി പള്ളികൾ കത്തിച്ചു. നവി മുംബൈയിൽ തടവിൽ കഴിയുന്നതിനിടെ മരിച്ച സ്റ്റാൻ സ്വാമിയെ മറക്കാൻ പറ്റുമോ എന്ന് ജോൺ ബ്രിട്ടാസ് എംപി ചോദിച്ചു. പാർക്കിൻസൺസ് രോഗം വന്ന് ഒരു തുള്ളിവെള്ളം ഇറക്കാൻ പറ്റാതെ ആ മനുഷ്യനെ നിങ്ങൾ കൊന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി ആഞ്ഞടിച്ചു. ക്രിസ്ത്യൻ മിഷണറി പ്രവർത്തകൻ ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നത് മറക്കാൻ കഴിയുമോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു. മുപ്പത് വെള്ളിക്കാശിന് യേശു ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ഒരു കഥാപാത്രമുണ്ട് ബൈബിളിൽ. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് ഇവിടെ ഇരിക്കുന്നത്. കുരിശിന്റെ പേരിലും ക്രിസ്ത്യാനിയെന്ന് പറഞ്ഞ ചില ആളുകളുണ്ട്. അവർ യഥാർത്ഥത്തിൽ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്തവരാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

കഴിഞ്ഞദിവസം തങ്ങൾ എമ്പുരാൻ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. എമ്പുരാൻ സിനിമയിൽ ഒരു കഥാപാത്രമുണ്ട്, മുന്ന. ആ മുന്നയെ ഇവിടെക്കാണാം. ഈ ബിജെപി ബെഞ്ചുകളിൽ ഒരു മുന്നയെ കാണാം. ഈ മുന്നയെ മലയാളി തിരിച്ചറിയും. കേരളം തിരിച്ചറിയും അതാണ് കേരളത്തിന്റെ ചരിത്രം. നിങ്ങളുടെ വിഷത്തെ ങ്ങൾ അവിടെനിന്ന് മാറ്റിനിർത്തി. ഒരാൾ ജയിച്ചിട്ടുണ്ട്. തങ്ങൾ നേമത്ത് അക്കൗണ്ട് പൂട്ടിച്ചപോലെ വൈകാതെ തന്നെ ആ അക്കൗണ്ടും തങ്ങൾ പൂട്ടിക്കും. ഒരു തെറ്റുപറ്റി മലയാളിക്ക്. ആ തെറ്റ് തങ്ങൾ വൈകാതെ തിരുത്തുമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

Latest Stories

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ

'റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളിൽ ചെന്ന്'; കൂടത്തായി കൊലപാതക പാരമ്പരയിൽ കോടതിയിൽ മൊഴിയുമായി ഫോറൻസിക് സർജൻ