'രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നവർ ഭീഷണിയില്ലെങ്കിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെടരുത്, അര്‍ഹിക്കുന്ന കേസുകളില്‍ സംരക്ഷണം നല്‍കാം'; അലഹബാദ് ഹൈക്കോടതി

സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്ത ദമ്പതികൾക്ക് അര്‍ഹിക്കുന്ന കേസുകളില്‍ പൊലീസ് സംരക്ഷണം നല്‍കാം എന്ന് അലഹബാദ് ഹൈക്കോടതി. രക്ഷിതാക്കളുടെ സമ്മതത്തോടെയല്ലാതെ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന പങ്കാളികള്‍ക്ക് ജീവനും സ്വത്തിനും മേല്‍ യഥാര്‍ത്ഥത്തില്‍ ഭീഷണിയില്ലെങ്കില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടരുതെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തയുടെതാണ് നിരീക്ഷണം

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം എടുക്കവെയാണ് ഹൈക്കോടതി നിരീക്ഷണം. യാതൊരു വിധത്തിലുള്ള ഭീഷണിയും ഇല്ലാത്ത സാഹചര്യത്തില്‍ പങ്കാളികള്‍ പരസ്പരം പിന്തുണയ്ക്കുകയും സമൂഹത്തെ അഭിമുഖീകരിക്കുകയും വേണം എന്നും അലഹബാദ് ഹൈക്കോടതി ചൂണ്ടികാട്ടി.

ശ്രേയ കേസര്‍വാനിയും ഭര്‍ത്താവുമാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി നല്‍കിയത്. സമാധാനപരമായ കുടുംബജീവിതത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇടപെടല്‍ തടഞ്ഞ് പൊലീസ് സംരക്ഷണം ഒരുക്കണം എന്നായിരുന്നു ഹര്‍ജി. എന്നാല്‍ ഹര്‍ജി തള്ളികൊണ്ട്, ദമ്പതികള്‍ക്ക് ഗൗരവകരമായ ഭീഷണി ഇല്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ