'വന്‍തുക സംഭാവന നൽകിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു'; എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹത, അന്വേഷണം

എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹത എന്ന് ഇഡി. വന്‍തുക സംഭാവന നൽകിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്ന വിവരവും ഇഡിക്ക് ലഭിച്ചു. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ് ഇ ഡിയുടെ വിലയിരുത്തൽ. അതേസമയം എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡി അറിയിച്ചു.

കേരളത്തിൽ അടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകൾ ലഭിച്ചെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ് ഇ ഡി വ്യക്തമാക്കിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ എസ്ഡിപിഐ കേരളവും തമിഴ്നാടും കൂടാതെ ബംഗാളിലും രാജസ്ഥാനിലും റെയ്ഡ് നടത്തിയെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. വഹിദുർ റഹ്മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നുവെന്നും ഇയാൾ ആയുധ പരിശീലനം നൽകിയിരുന്ന വ്യക്തിയാണെന്നും ഇ ഡി അറിയിച്ചു. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരിൽ എത്തിയ പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറിയെന്നും ഇ ഡി പറഞ്ഞു.

അതേസമയം ഇയാൾ അനധികൃത പണമിടപാട് നടന്നെന്നും ഇഡി ആരോപിക്കുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും പി എഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ