കേരളത്തില്‍ പോലും ബിജെപിയ്ക്ക് ഒരു മേയറുണ്ട്, ഈ രാജ്യത്തെ എല്ലാവരുടേയും ആദ്യ ചോയ്‌സായി ബിജെപി മാറിയെന്ന് നരേന്ദ്ര മോദി; അസമില്‍ മോദിയുടെ 'പാര്‍ട്ടി ഹൈപ്പ്'

അസമില്‍ കാസിരംഗ എലവേറ്റഡ് കോറിഡോറിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു കൊണ്ട് കേരളത്തെ ഉദാഹരണമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി പുകഴ്ത്തല്‍. കേരളത്തിലെ തിരുവനന്തപുരത്ത് പോലും ഇപ്പോള്‍ പാര്‍ട്ടിയ്ക്ക് മേയറുണ്ടെന്നും ഇപ്പോള്‍ രാജ്യത്തെ എല്ലാവരുടേയും ആദ്യ ചോയ്സ് ബിജെപിയാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഭാഷ്യം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി മുന്നേറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ തുടര്‍ച്ചയായ വളര്‍ച്ച നരേന്ദ്ര മോദി പ്രശംസിച്ചത്.

അസമില്‍ കോണ്‍ഗ്രസ് ഭരണക്കാലത്ത് വോട്ടിനു വേണ്ടി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഭൂമി വിട്ടുകൊടുത്തുവെന്ന ആക്ഷേപവും അസമില്‍ ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചു. അസമിലെ നഗാവോണ്‍ ജില്ലയില്‍ 6,957 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാസിരംഗ എലവേറ്റഡ് കോറിഡോറിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച ശേഷമായിരുന്നു 12 കൊല്ലമായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ ആരോപണം. പതിറ്റാണ്ടുകളായുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് അസമില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചുകൊണ്ടിരുന്നു എന്നും അനധികൃത കുടിയേറ്റക്കാര്‍ വനങ്ങളും വന്യജീവി ഇടനാഴികളും പാരമ്പര്യ സ്ഥാപനങ്ങളും കൈയേറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഭൂമി കൈയേറിയ നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ചുകൊണ്ട് അസമിന്റെ സംസ്‌കാരം സംരക്ഷിച്ചത് ബിജെപിയാണെന്ന് കൂടി നരേന്ദ്ര മോദി പറഞ്ഞു. കോണ്‍ഗ്രസ് നിഷേധാത്മക രാഷ്ട്രീയത്തിന്റെ സന്ദേശം നല്‍കുന്നതിനാല്‍ ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇപ്പോള്‍ രാജ്യത്തെ വോട്ടര്‍മാരുടെ ആദ്യ ചോയ്സ് ബിജെപിയാണെന്നും പറഞ്ഞ മോദി നല്ല ഭരണത്തിനും വികസനത്തിനും വോട്ടര്‍മാര്‍ ബിജെപിയെ വിശ്വസിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ 20 വര്‍ഷത്തെ ഭരണത്തിനു ശേഷവും ജനങ്ങള്‍ പാര്‍ട്ടിക്ക് റെക്കോര്‍ഡ് വോട്ടുകളും സീറ്റുകളും നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ട് ദിവസം മുമ്പ്, മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലേക്കുള്ള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു. ലോകത്തിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നായ മുംബൈ, ബിജെപിക്ക് ചരിത്രപരമായ ഒരു ജനവിധി നല്‍കി, പാര്‍ട്ടിയെ ആദ്യമായി വിജയിപ്പിച്ചു… കേരള മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ ബിജെപിയെ വളരെയധികം പിന്തുണച്ചു, തിരുവനന്തപുരത്ത് ആദ്യമായി ഒരു ബിജെപി മേയറെ ലഭിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ