'2002ലേത് ഏറ്റവും വലിയ കലാപമാണെന്ന തെറ്റുധാരണ ഉണ്ടാക്കാൻ ശ്രമിച്ചു, അതിന് ശേഷം ഗുജറാത്തിൽ ഒരു കലാപവും ഉണ്ടായിട്ടില്ല'; പോഡ്കാസ്റ്റിൽ നരേന്ദ്ര മോദി

2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2002 ലേത് ഗുജറാത്തിൽ ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ കലാപമാണെന്ന ധാരണ സൃഷ്ടിക്കാൻ കൂട്ടായ ശ്രമം നടന്നിട്ടുണ്ട്. എന്നാൽ ഇത് യാഥാർത്ഥ്യത്തിൽ നിന്നും വളരെ അകലെയാണെന്നാണ് മോദി പറഞ്ഞത്. ലെക്സ് ഫ്രിഡ്മാനുമൊത്തുള്ള പോഡ്‌കാസ്റ്റിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.

‘2002ന് മുമ്പുള്ള വിവരങ്ങൾ നിങ്ങൾ അവലോകനം ചെയ്താൽ ഗുജറാത്തിൽ പതിവായി കലാപങ്ങൾ ഉണ്ടായതായി നിങ്ങൾക്ക് കാണാൻ കഴിയും. ചിലയിടങ്ങളിൽ നിരന്തരം കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. പട്ടം പറത്തൽ മത്സരങ്ങളിലും എന്തിന് സൈക്കിളുകൾ കൂട്ടിയിടിക്കുന്നത് പോലുള്ള നിസാരകാര്യങ്ങളുടെ പേരിൽ പോലും വർഗീയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുമായിരുന്നു’വെന്നും നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ 2002 മുതൽ ഒരു വർഗീയ കലാപവും ​ഗുജറാത്തിൽ ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കോടതികൾ ഒന്നിലധികം തവണ തന്റെ പേര് ഒഴിവാക്കിയിട്ടും രാഷ്ട്രീയ എതിരാളികൾ തന്നെ ശിക്ഷിക്കാൻ തെറ്റായ ഒരു കഥ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ​നരേന്ദ്ര മോദി ചൂണ്ടിക്കാണിച്ചു. ‘ആ സമയത്ത് ‍ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ അധികാരത്തിലായിരുന്നു. സ്വാഭാവികമായും അവർ ഞങ്ങൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹിച്ചു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നത് കാണാൻ അവർ ആഗ്രഹിച്ചു. അവരുടെ അക്ഷീണ ശ്രമങ്ങൾക്കിടയിലും, ജുഡീഷ്യറി രണ്ടുതവണ സ്ഥിതിഗതികൾ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ഒടുവിൽ ഞങ്ങൾ പൂർണ്ണമായും നിരപരാധികളാണെന്ന് കണ്ടെത്തുകയും ചെയ്തു,’ – പ്രധാനമന്ത്രി അവകാശപ്പെട്ടു.

അങ്ങേയറ്റം അസ്ഥിരമായ ഒരു കാലഘട്ടമായിരുന്നു അത്. ഇന്ത്യയിലും ലോകമെമ്പാടും അക്കാലത്ത് നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലം ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കാണ്ഡഹാർ ഹൈജാക്കിംഗ്, പാർലമെന്റ് ആക്രമണം, 9/11 തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു നിരവധി ആളുകളെ കൊല്ലുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്ത സംഭവം ഉണ്ടായത്. അത്തരമൊരു പശ്ചാത്തലത്തിൽ സ്ഥിതി​ഗതികൾ എത്രത്തോളം പിരിമുറുക്കം നിറഞ്ഞതും അസ്ഥിരവുമായിരുന്നുവെന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ’, പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. താൻ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് അക്രമം നടന്നതെന്നും മോദി കൂട്ടിച്ചേർത്തു.

എട്ട് മുതൽ പത്ത് മാസത്തിനുള്ളിൽ, രക്തച്ചൊരിച്ചിലിനും നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും കാരണമായ ഭീകരാക്രമണങ്ങൾ അന്താരാഷ്ട്ര തലത്തിൽ നടന്നു. ഇത്രയും പിരിമുറുക്കമുള്ള അന്തരീക്ഷത്തിൽ, ചെറിയ തീപ്പൊരി പോലും അശാന്തിക്ക് തിരികൊളുത്തുമെന്ന് വേൾഡ് ട്രേഡ് സെൻ്റർ, പാർലമെന്റ്, ജമ്മു കശ്മീർ നിയമസഭ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

താൻ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയം വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. ‘വിനാശകരമായ ഭൂകമ്പത്തിൽ’ നിന്ന് ​ഗുജറാത്ത് കരകയറുന്ന സമയത്തായിരുന്നു താൻ അധികാരമേറ്റെടുത്തതെന്ന് മോദി അനുസ്മരിച്ചു. അധികാരമേറ്റ ആദ്യ വർഷത്തിൽ തന്നെ ​ഗുജറാത്ത് കലാപം ഉണ്ടായതും മോദി ചൂണ്ടിക്കാണിച്ചു. സർക്കാരുമായി ബന്ധപ്പെട്ട് യാതൊരു മുൻ പരിചയവുമില്ലാത്ത ഒരാളായിരുന്നു താനെന്നും നരേന്ദ്ര മോദി പോഡ്കാസ്റ്റിൽ ചൂണ്ടിക്കാണിച്ചു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി