പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതിന് രേഖകള്‍ ഒന്നുമില്ല, അതിനാൽ ധനസഹായം നൽകാനാവില്ല: കേന്ദ്ര സർക്കാർ

കഴിഞ്ഞ ഒരു വർഷത്തിനിടെ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ കർഷകർ മരിച്ചതായി സർക്കാരിന്റെ പക്കൽ “രേഖകളൊന്നുമില്ല” എന്ന് കൃഷി മന്ത്രി നരേന്ദ്ര തോമർ ഇന്ന് പാർലമെന്റിൽ രേഖാമൂലം മറുപടി നൽകി.

മരിച്ച കര്‍ഷകരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ സർക്കാർ പദ്ധതിയിടുകയാണെങ്കിൽ ഇതിന് വേണ്ടുന്ന രേഖകൾ സർക്കാരിന്റെ പക്കൽ ഉണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു തോമർ. “കൃഷി മന്ത്രാലയത്തിന്റെ പക്കൽ ഇക്കാര്യത്തിൽ ഒരു രേഖയുമില്ല, അതിനാൽ ധനസഹായം എന്ന ചോദ്യം ഉയരുന്നില്ല.” നരേന്ദ്ര തോമർ ലോക്സഭയിൽ പറഞ്ഞു.

വിവാദ നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ട പ്രതിഷേധത്തിനിടെ 700-ലധികം കർഷകർ മരിച്ചു എന്നാണ് പ്രതിപക്ഷവും കർഷക നേതാക്കളും പറയുന്നത്. അതേസമയം വിവാദമായ നിയമങ്ങൾ തിങ്കളാഴ്ച പാര്ലമെന്റ് അസാധുവാക്കിയിരുന്നു. രാജ്യം അടുത്തിടെ കണ്ട ഏറ്റവും വേഗമേറിയ അസാധുവാക്കലുകളിൽ ഒന്നായിരുന്നു ഇത്.

കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തി “രാജ്യത്തോട് മാപ്പ്” പറയുകയും ചെയ്ത് പത്ത് ദിവസത്തിന് ശേഷമായിരുന്നു നിയമങ്ങൾ അസാധുവാകുന്ന ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയത്. രാജ്യത്തെ ചില കർഷക സഹോദരങ്ങളോട് നിയമങ്ങളെ കുറിച്ച് വിശദീകരിക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ല എന്ന് ആത്മാർത്ഥവും ശുദ്ധവുമായ ഹൃദയത്തോടെ പറയാൻ ആഗ്രഹിക്കുന്നു എന്നും പ്രതിഷേധക്കാർ അവരവരുടെ വീടുകളിലേക്ക് മടങ്ങണമെന്നും പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചിരുന്നു.

പ്രതിഷേധക്കാർ ആവശ്യപ്പെട്ടതുപോലെ, പാർലമെന്റിൽ വിവാദ നിയമങ്ങൾ അസാധുവാക്കിയെങ്കിലും, കർഷകർ മറ്റൊരു പ്രധാന ആവശ്യം തങ്ങളുടെ ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകുക എന്നതാണ്. ഈ ആവശ്യത്തിൽ സർക്കാരിന്റെ ഉറപ്പു ലഭിക്കുന്നതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇപ്പോൾ കർഷക സംഘടനകൾ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക