കര്‍ണാടക മുഖ്യമന്ത്രി ഹിന്ദുക്കളെ കൊല്ലുകയാണെന്ന ആരോപണവുമായി യോഗി

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്കളെ കൊല്ലുകയാണെന്ന ആരോപണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സിദ്ധരാമയ്യ വര്‍ഗീയ വിഭജനത്തിനു വേണ്ടി ശ്രമിക്കുകയാണ്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ട്.

ബിജെപി പുറത്തുവിട്ട വീഡിയോയിലാണ് യോഗി സിദ്ധരാമയ്യയ്ക്കും കോണ്‍ഗ്രസിനും എതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നിയിച്ചത്. ഈ വീഡിയോ ബിജെപി ട്വിറ്ററില്‍ പങ്കുവച്ചു. സിദ്ധരാമയ്യ ബിജെപിയെ വിമര്‍ശിച്ച അവസരത്തില്‍ താന്‍ ഹിന്ദുവാണെന്ന പരമാര്‍ശം നടത്തിയിരുന്നു. ഇൗ വാക്കുകള്‍ക്ക് എതിരെയാണ് യോഗി രംഗത്തുവരുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ കൊല്ലപ്പെട്ട 12 ഹിന്ദുക്കളുടെ ദൃശ്യങ്ങളും ബിജെപി വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.

ആര്‍എസ്എസ്സിലും ബിജെപിയിലും ഉള്ളത് മനുഷ്യത്വമില്ലാത്തവരാണെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആര്‍എസ്എസ്സിലും ബിജെപിയിലും പ്രവര്‍ത്തിക്കുന്നവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഹിന്ദുവാണ്. പക്ഷേ അവരെ പോലെ മനുഷ്യത്വമില്ലാത്ത ഹിന്ദു അല്ല. അതാണ് അവരുമായി എനിക്കുള്ള വ്യത്യാസമെന്നു സിദ്ധരാമയ്യ പറഞ്ഞു. ഇതിനു എതിരെയാണ് യോഗി ആദത്യനാഥ് രംഗത്തു വന്നിരിക്കുന്നത്.

Latest Stories

കോണ്‍ഗ്രസ് വിട്ട രാധിക ഖേരയും നടന്‍ ശേഖര്‍ സുമനും ബിജെപിയില്‍

IPL 2024: കെകെആറിന് സന്തോഷവാര്‍ത്ത, പ്ലേഓഫിന് മുന്നോടിയായി സൂപ്പര്‍ താരം ടീമില്‍ തിരിച്ചെത്തുന്നു

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്