നടി സൈറ വാസിമിനെ വിമാനത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

നടി സൈറ വാസിമിനെ വിമാനത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയിൽ പോക്സോ ആക്ട് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് രാത്രി വൈകിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ സഹയാത്രികനില്‍ നിന്ന് ഹിന്ദി ചലച്ചിത്ര നടി സൈറ വാസിം തനിക്കുണ്ടായ ദുരനുഭവം ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റിലൂടെ തുറന്നു പറഞ്ഞിരുന്നത് വാര്‍ത്തയായിരുന്നു. സൈറയുടെ മുംബൈയിലെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. എന്നാല്‍ പ്രതിയെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടിട്ടില്ല. സൈറയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ വിവാദമായതിനെത്തുടര്‍ന്ന് പ്രശ്‌നത്തില്‍ ഇടപെട്ട ദേശീയ വനിതാ കമ്മിഷനും അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലും എയര്‍ വിസ്താരയോടു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തില്‍ പാതിയുറക്കത്തിലിരിക്കെ സൈറിയുടെ പിറകിലും കഴുത്തിലും പിന്നിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ഉരസിയെന്നാണ് ആരോപണം. വിസ്താര എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്രചെയ്യവെയാണ് സംഭവം. അര്‍ധരാത്രിക്ക് ശേഷം കരഞ്ഞുകൊണ്ടാണ് താരം സംഭവം വിവരിച്ചത്.

Latest Stories

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

IPL 2024: നിനക്ക് എതിരെ ഞാൻ കേസ് കൊടുക്കും ഹർഷൽ, നീ കാണിച്ചത് മോശമായിപ്പോയി: യുസ്‌വേന്ദ്ര ചാഹൽ

'ഷെഹ്‌സാദ'യെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നു'; രാഹുലിനെയും കോണ്‍ഗ്രസിനെയും പാകിസ്ഥാൻ അനുകൂലികളാക്കി നരേന്ദ്ര മോദി

ഇസ്രയേലിന്റെ പക്ഷം പിടിച്ചു; ബഹിഷ്‌കരണ ആഹ്വാനത്തില്‍ കെഎഫ്‌സി കൂപ്പുകുത്തി; മലേഷ്യയില്‍ 108 ഔട്ട്‌ലറ്റുകള്‍ അടച്ചുപൂട്ടി; അഗോള ബ്രാന്‍ഡിന് അടിതെറ്റുന്നു