നീറ്റ് പരീക്ഷ അവസാനിപ്പിക്കാൻ ബിൽ പാസാക്കി സ്റ്റാലിൻ സർക്കാർ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അഥവാ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം അനുവദിച്ചിരുന്നത് അവസാനിപ്പിക്കാൻ പുതിയ ബിൽ പാസാക്കി തമിഴ്നാട് സർക്കാർ. എന്നാൽ, കേന്ദ്ര നിയമത്തെ വെല്ലുവിളിക്കുന്നതിനാൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ഒപ്പില്ലാതെ ഇത് പ്രാബല്യത്തിൽ വരില്ല.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ, സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് 12 -ാം ക്ലാസ് ബോർഡ് പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കും. എന്നിരുന്നാലും, അടുത്ത വർഷം മുതൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ. ഈ വർഷത്തേക്കുള്ള പ്രവേശനം നീറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളും ഇന്ന് തമിഴ്നാട് നിയമസഭയിൽ ബില്ലിനെ പിന്തുണച്ചിരുന്നു. “ഞങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നു. ഈ ബിൽ പ്രാവർത്തികമാകുമോ എന്ന് നോക്കാം,” പ്രതിപക്ഷമായ എഐഎഡിഎംകെയുടെ നേതാവും മുൻ ആരോഗ്യ മന്ത്രിയുമായിരുന്ന ഡോ സി വിജയ ബാസ്കർ പറഞ്ഞു.

സ്വകാര്യ കോച്ചിംഗ് നേടാൻ കഴിയുന്ന സമ്പന്നരായ വിദ്യാർത്ഥികൾക്കാണ് നീറ്റ് വഴി പ്രയോജനം ലഭിക്കുന്നതെന്നും ദരിദ്രരും ഗ്രാമീണരുമായ വിദ്യാർത്ഥികൾക്ക് ഈ പരീക്ഷ പ്രതികൂലമാണെന്നുമാണ് സർക്കാർ വാദിക്കുന്നത്. തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികൾ ദേശീയ പ്രവേശന പരീക്ഷകളെ എല്ലാ കാലത്തും എതിർത്തിട്ടുണ്ട്.

ഏകദേശം ഒരു പതിറ്റാണ്ടോളം, തമിഴ്‌നാടിന് മെഡിക്കൽ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ഇല്ലായിരുന്നു, കൂടാതെ 12 -ാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുകയും ചെയ്തിരുന്നു. യുപിഎ ഭരണകാലത്ത് നീറ്റ് പരീക്ഷയിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള രാഷ്ട്രപതിയുടെ അംഗീകാരം ഡിഎംകെക്ക് നേടാനായി. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്നപ്പോൾ സഖ്യകക്ഷിയായ എഐഎഡിഎംകെ ഈ ഇളവ് നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടു.

നീറ്റിന്റെ സ്വാധീനവും കൂൺ പോലെ വളരുന്ന കോച്ചിംഗ് സെന്ററുകളെ കുറിച്ചും പഠിക്കാൻ ജൂണിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ റിട്ടയേർഡ് ജസ്റ്റിസ് എ കെ രാജന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, നീറ്റ് ഉടൻ ഒഴിവാക്കാൻ സർക്കാർ ശിപാർശ ചെയ്തു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ