'പ്രശ്നം ഉടൻ പരിഹരിക്കും'; ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും

ദി ടെലഗ്രാഫ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ആർ രാജഗോപാലിന്റെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘം പുനഃപരിശോധിക്കും. പാസ്പോർട്ട് ഓഫീസിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി. രാജഗോപാലിൽ നിന്ന് ബന്ധപ്പെട്ട രേഖകൾ തേടും. പ്രശ്നം ഉടൻ തന്നെ പരിഹരിക്കുമെന്ന് കൊൽക്കത്ത അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി പറഞ്ഞു.

പ്രശ്നം ഇന്ന് തന്നെ പരിഹരിക്കാൻ ശ്രമം എന്ന് പൊലീസ് അറിയിച്ചു. പാസ്പോർട്ടിന് വോട്ടർ ഐഡി കാർഡ് അന്തിമ രേഖ അല്ലെന്നും പൊലീസ് വ്യക്തമാക്കി. രേഖകൾ കൃത്യം ആണെങ്കിൽ പാസ്പോർട്ട് ഓഫീസിലേക്ക് അനുകൂല റിപ്പോർട്ട് അയയ്ക്കും. രാജഗോപാലിൻ്റെ അഡ്രസിനെ സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നുവെന്ന് അഡീഷണൽ കമ്മീഷണർ ദ്രുബജ്യോതി വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പൊലീസ് ക്ലിയറൻസ് നൽകുന്നില്ലെന്നായിരുന്നു പരാതി. 2002ലെ വോട്ടർപട്ടികയിൽ പിതാവിന്റെ പേര് ഇല്ലെന്ന കാരണത്താലാണ് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. സംഭവത്തെ അപലപിച്ച് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല എന്ന് ദി ടെലിഗ്രാഫിന്റെ മുൻ എഡിറ്റർ ആർ രാജഗോപാൽ പറഞ്ഞിരുന്നു.

Latest Stories

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്ത് പോലീസ്, ചെമ്പഴന്തി ഉദയൻ ഒന്നാംപ്രതി

മാസപ്പടി കേസ്; സിഎംആർഎൽ പ്രതിനിധികളുടെയും വീണയുടെയും മൊഴിയിൽ വൈരുദ്ധ്യം, വിശദമായി പരിശോധിക്കാൻ ഇഡി

എൻ ശേഷാദ്രിനാഥന്റെ നിയമനത്തിൽ വിവാദം; ആഭ്യന്തരമന്ത്രിയെ കാണാൻ പിഎം നിയാസ്, ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന് ആരോപണം

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ഏഴിടത്ത് യെല്ലോ അലേർട്ട്

അഭിഷേകിനെയും സഞ്ജുവിനെയും ടീമിൽ നിന്നും പുറത്താക്കാതെ വൈഭവിനെ പരീക്ഷിക്കണം: സുനിൽ ഗാവസ്‌കർ

'കൊടുങ്കാറ്റിനെ പിടിച്ച് കെട്ടാൻ സാധിക്കില്ല'; ജപ്പാനെ തോല്പിച്ച് ബ്രസീൽ പ്രീ-ക്വാർട്ടറിൽ

സഞ്ജു സാംസൺ അടുത്ത മത്സരത്തിൽ പുറത്തായേക്കും, ആ നറുക്ക് സഞ്ജുവിന് തന്നെ സിലക്ടർമാർ കൊടുക്കും: ആകാശ് ചോപ്ര

ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ഈ ഒരു അവസ്ഥയിലേക്ക് എത്തിച്ച നിങ്ങൾ ഒരിക്കലും ഞങ്ങളെ പരിശീലിപ്പിക്കാൻ വരരുത്'; ഗംഭീറിനെ പരിഹസിച്ച് ഐസ്‌ലന്‍ഡ് ക്രിക്കറ്റ്

'തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ...രണ്ട് സംസ്ഥാനങ്ങളും ഒരുപോലെ'; ജനങ്ങളുടെ സുരക്ഷയും കുടിവെള്ളവുമാണ് പ്രധാനമെന്ന് മന്ത്രി പ്രതാപ് റൂഡി

'മാപ്പ് സ്വീകരിക്കുന്നു, ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നു'; ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷയിൽ പ്രതികരിച്ച് ഹണി റോസ്