ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഭീകരവാദത്തെ ചെറുക്കുന്നു; കശ്മീരിലെ വികസനം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് നരേന്ദ്ര മോദി

കശ്മീരിലെ വികസനം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ പാലമായ ചെനാബ് റെയില്‍വേ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ രാജ്യം വാനോളം ഉയര്‍ന്നിരിക്കുകയാണെന്നും മോദി പറഞ്ഞു. ജമ്മു കാശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനാണ് ഭീകരര്‍ ശ്രമിച്ചതെന്നും ഇനി അങ്ങനെയുണ്ടായാല്‍ അവര്‍ക്ക് മോദിയെ നേരിടേണ്ടി വരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെനാബ് പാലം രാജ്യത്തിന്റെ ശക്തിയുടെ പ്രതീകമാണ്. കാശ്മീരിലെ ടൂറിസം നശിപ്പിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിട്ടു. ജമ്മു കാശ്മീരിലെ ജനജീവിതം നശിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു. വിനോദസഞ്ചാരത്തെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ നോക്കി. ഉദ്ഘാടന ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തിന് അഭിമാനമാകുന്ന എഞ്ചിനീയറിംഗ് വിസ്മയമാണിത്. 46,000 കോടിയുടെ വികസന പദ്ധതിക്ക് ഇതോടെ തുടക്കമായിരിക്കുകയാണ്. ജമ്മു കാശ്മീര്‍ വികസന കുതിപ്പിലാണ്.

ജമ്മു കാശ്മീരിന്റെ്‌റെ വികസനം തടസപ്പെടുത്താനാണ് ഭീകരരും അവരെ അയച്ചവരും ശ്രമിച്ചത്. എന്നാല്‍, ജമ്മു കാശ്മീരിലെ ജനങ്ങള്‍ ഭീകരവാദത്തെ ചെറുക്കുന്നു. പഹല്‍ഗാം ആക്രമണം കാരണം വികസനം മുടങ്ങില്ല. സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്താന്‍ ആരെയും അനുവദിക്കില്ല. ഇത് നരേന്ദ്രമോദിയുടെ വാഗ്ദാനമാണ്. ഭീകരര്‍ക്ക് ഇന്ത്യ ചുരുങ്ങിയ സമയംകൊണ്ട് തന്നെ മറുപടി നല്‍കി. പാകിസ്ഥാന്‍ സ്‌കൂളും ആരാധനാലയങ്ങളും ആക്രമിച്ചത് ലോകം കണ്ടതാണ്. ഇത്ര ശക്തമായി ഇന്ത്യ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ കരുതിയില്ലെന്നും മോദി പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും