രാജ്യത്തിന്റെ പേര് 'ഭാരത്' താത്പര്യമില്ലാത്തവര്‍ വിട്ടുപോകണമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്

രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാളില്‍ നിന്നുള്ള ബിജെപി എംപി ദിലീപ് ഘോഷ്. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കി മാറ്റുമെന്നും, പേര് മാറ്റത്തില്‍ താത്പര്യമില്ലാത്തവര്‍ രാജ്യം വിട്ടുപോകണമെന്നും പശ്ചിമ ബംഗാളിലെ മേദിനിപൂര്‍ എംപി ദിലീപ് ഘോഷ് പറഞ്ഞു.

ഖോരഗ്പൂരില്‍ ഇന്ന് നടന്ന ചായ് പെ ചര്‍ച്ച എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. പശ്ചിമബംഗാളില്‍ തങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യുമെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ജി 20 ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റ് കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നായിരുന്നു നെയിം പ്ലേറ്റില്‍ ഉണ്ടായിരുന്നത്. ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്ന പേരില്‍ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് നേരത്തെ പുറത്തുവന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍