കുനൂർ അപകടം; ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍

കൂനൂരിൽ അപകടത്തിന് തൊട്ട് മുമ്പ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ കോയമ്പത്തൂരിലെ ലാബിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. അപകടത്തെ കുറിച്ചറിയുന്ന കൂടുതൽ പേരിൽ നിന്നും മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മലയാളിയായ കോയമ്പത്തൂര്‍ തിരുവളളുവര്‍ നഗറില്‍ താമസിക്കുന്ന ഫോട്ടോഗ്രാഫര്‍ കൂടിയായ വൈ ജോയിയാണ് വീഡിയോ പകര്‍ത്തിയത്. ഹെലികോപ്റ്റര്‍ കനത്ത മൂടല്‍മഞ്ഞിലേക്ക് പ്രവേശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു. ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്കയക്കുന്നത്.

വീഡിയോ എടുത്ത ജോയിയും സുഹൃത്ത് എച്ച് നാസറും കഴിഞ്ഞ ദിവസം കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. അതേസമയം തമിഴ്നാട് പൊലീസ് സംഘവും ഹെലികോപ്ടർ അപകടത്തിൽ എല്ലാ സാദ്ധ്യതകളും പരിശോധിക്കുകയാണ്. അപകടം നടന്ന വനമേഖലയിൽ സ്‌പെഷൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് വ്യാപക തിരച്ചിൽ തുടങ്ങിയെന്ന് നീലഗിരി എസ്പി അറിയിച്ചു. പ്രദേശത്തെ ഹൈട്രാൻസ്മിഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചോയെന്നും പ്രദേശത്തെ അന്നത്തെ കാലാവസ്ഥയെ കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിച്ച് തുടങ്ങി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി