നിയമസഭയ്ക്കുള്ളില്‍ പാന്‍മസാല ചവച്ചുതുപ്പി എംഎല്‍എ; കൈയോടെ പിടിച്ച് സ്പീക്കര്‍

ഉത്തര്‍പ്രദേശില്‍ നിയമസഭയ്ക്കുള്ളില്‍ എംഎല്‍എ പാന്‍ മസാല ചവച്ചുതുപ്പിയെന്ന് സ്പീക്കര്‍ സതീഷ് മഹാന. ചൊവ്വാഴ്ച നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പായാണ് സതീഷ് മഹാന ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നിയമസഭയ്ക്കുള്ളില്‍ പാന്‍ മസാല ചവച്ചുതുപ്പിയ എംഎല്‍എ ആരെന്ന് സ്പീക്കര്‍ വെളിപ്പെടുത്തിയില്ല.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സഭയിലെത്തി സ്വന്തം നിലയില്‍ വൃത്തിയാക്കിയെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പാന്‍മസാല സഭയില്‍ ചവച്ചുതുപ്പിയ എംഎല്‍എയുടെ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നതായും എന്നാല്‍ ആരെയും അപമാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പേര് വെളിപ്പെടുത്താത്തതെന്നും സ്പീക്കര്‍ അറിയിച്ചു.

അസംബ്ലി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ആരോപണവിധേയനായ എംഎല്‍എ സ്വന്തംനിലയ്ക്ക് മുന്നോട്ടുവന്ന് അങ്ങനെ ചെയ്തുവെന്ന കാര്യം സമ്മതിക്കുന്നത് നല്ല കാര്യമാണ്. അല്ലാത്തപക്ഷം താന്‍ അവരെ വിളിപ്പിക്കുമെന്നും സ്പീക്കര്‍ സതീഷ് മഹാന പറഞ്ഞു.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി