പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തയാളെ ചോദ്യം ചെയ്തു; തര്‍ക്കത്തിനിടെ യുവാവ് പിതാവിനെ കുത്തിക്കൊലപ്പെടുത്തി

ബംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്ത യുവാവിനെ ചോദ്യം ചെയ്യവേ പിതാവിനെ കുത്തിക്കൊലപ്പെടുത്തി. അശോക് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശാന്തി നഗറിലാണ് ഡ്രൈവറായ അന്‍വര്‍ ഹുസൈന്‍ കൊല്ലപ്പെട്ടത്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സഹീദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരും ശാന്തി നഗറിലെ നഞ്ചപ്പ സര്‍ക്കിളിലെ താമസക്കാരാണ്. അന്‍വര്‍ ഹുസൈന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ സഹീദ് നിരന്തരമായി ശല്യം ചെയ്തിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ഇക്കാര്യം പിതാവിനെ അറിയിച്ചു. സഹീദിന് അന്‍വര്‍ ഹുസൈന്‍ പലകുറി താക്കീത് നല്‍കിയിട്ടും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു.

ശനിയാഴ്ചയും ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തു. ഇത് ചോദ്യം ചെയ്യാന്‍ രാത്രി ഒന്‍പതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും സഹീദിന്റെ വീട്ടില്‍ എത്തി. തുടര്‍ന്ന് ഇരു കുടുംബങ്ങളും തമ്മില്‍ നടന്ന തര്‍ക്കത്തിനിടയില്‍ സഹീദ് അന്‍വര്‍ ഹുസൈന്റെ കഴുത്തില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് സഹീദ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. അന്‍വര്‍ ഹുസൈനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest Stories

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍