ഇനി വിസ്താര ഇല്ല, എയർ ഇന്ത്യ മാത്രം; ജനപ്രിയ ബ്രാൻഡിന്റെ അവസാന സർവീസ് നാളെ

ജനപ്രിയ വ്യോമയാന ബ്രാൻഡ് ആയ വിസ്താരയുടെ അവസാന സർവീസ് നാളെ. എയർ ഇന്ത്യയുമായി ലയിച്ചതോടെയാണ് ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ബ്രാൻഡായ വിസ്താര ഇല്ലാതാകുന്നത്. ലയനം പൂർത്തിയാകുന്നതോടെ ചൊവ്വാഴ്ച മുതൽ ടാറ്റ ഗ്രൂപ്പിനുകീഴിൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിൽ മാത്രമാകും സേവനങ്ങൾ ഉണ്ടാകുക.

ഇതോടെ ടാറ്റ ഗ്രൂപ്പിനുകീഴിൽ ഫുൾ സർവീസ് കമ്പനിയായി എയർ ഇന്ത്യ, നിരക്കു കുറഞ്ഞ വിമാനക്കമ്പനിയായി എയർ ഇന്ത്യ എക്സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാൻഡുകൾ മാത്രമാണ് അവശേഷിക്കുക. വിസ്താരയെ എയർ ഇന്ത്യയിലും എഐഎക്സ് കണക്ടിനെ (പഴയ എയർ ഏഷ്യ ഇന്ത്യ) എയർ ഇന്ത്യ എക്സ്പ്രസിലുമാണ് ലയിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ലയനം കഴിഞ്ഞമാസം പൂർത്തിയായിരുന്നു.

ലയനത്തോടെ 61.3 ശതമാനം വിപണി വിഹിതമുള്ള ഇൻഡിഗോയും 28.9 ശതമാനം വിപണി വിഹിതമുള്ള ടാറ്റ ഗ്രൂപ്പുമാകും ഇന്ത്യൻ വ്യോമയാന വിപണിയെ നിയന്ത്രിക്കുക. ഇൻഡിഗോയ്ക്ക് 413 വിമാനങ്ങളാണ് സേവനത്തിനുള്ളത്. ടാറ്റ ഗ്രൂപ്പിന് 300 എണ്ണവും. സ്പൈസ് ജെറ്റ്, ആകാശ എയർ, അലയൻസ് എയർ എന്നിവയ്ക്കു പത്തു ശതമാനത്തിൽ താഴെ മാത്രമാണ് പങ്കാളിത്തം. പാപ്പരത്ത നടപടി നേരിടുന്ന ഗോ ഫസ്റ്റും ജെറ്റ് എയർവേസും അവരുടെ ബിസിനസുകൾ അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് കടക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ