ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് തെരുവിലൂടെ നടന്ന സംഭവം; ജീവന്‍ഖേരിയിലെ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍; വാഹനത്തില്‍ ചോരക്കറ കണ്ടെത്തി; മധ്യപ്രദേശില്‍ പ്രതിഷേധം കനക്കുന്നു

മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. ഉജ്ജയിനിയില്‍ ഓട്ടോ ഡ്രൈവറായ രാകേഷ് ആണ് അറസ്റ്റിലായത്. മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തില്‍ ഇയാളെ കൂടാതെ മൂന്ന് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ 24ന് മധ്യപ്രദേശിലെ സ്തനയില്‍ നിന്ന കാണാതായ പെണ്‍കുട്ടിയാണ് ഉജ്ജയിനിയില്‍ ബലാത്സംഗത്തിന് ഇരയായത്. കുട്ടിയെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താനായത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മധ്യപ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തിയ ഉജ്ജയിനിയിലെ ബാദ്‌നഗര്‍ റോഡിന് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോ ഡ്രൈവര്‍ രാകേഷ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ജീവന്‍ഖേരിയ്ക്ക് സമീപം പെണ്‍കുട്ടി ഓട്ടോയില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാകേഷ് പിടിയിലായത്.

ഓട്ടോ കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണത്തില്‍ വാഹനത്തില്‍ നിന്ന് ചോരക്കറയും കണ്ടെത്തിയിരുന്നു. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ വിശദമായ ഫോറന്‍സിക് പരിശോധന നടത്തി വരുന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി തെരുവിലൂടെ അര്‍ദ്ധ നഗ്നയായി ചോരയൊലിപ്പിച്ച് വീടുകള്‍ തോറും കയറിയിറങ്ങി സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.

എന്നാല്‍ പ്രദേശവാസികളാരും പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല. ചിലര്‍ പെണ്‍കുട്ടിയെ ആട്ടി പായിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഒടുവില്‍ സമീപത്തുള്ള ആശ്രമത്തിലെത്തി സഹായം അഭ്യര്‍ത്ഥിച്ച പെണ്‍കുട്ടിയെ ആശ്രമത്തിലെ പൂജാരിയാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കുട്ടിയുടെ പരിക്ക് ഗുരുതരമാണെങ്കിലും നിലവിലെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. അതേ സമയം പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മധ്യപ്രദേശില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.

Latest Stories

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍