രാജ്യസഭയിലെ കോൺ​ഗ്രസ് ബെഞ്ചിൽ നോട്ടുകെട്ട് കണ്ടെത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ

രാജ്യസഭയിലെ കോൺ​ഗ്രസ് ബെഞ്ചിൽ നിന്നും നോട്ടുകെട്ട് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് രാജ്യസഭാ ചെയർമാൻ. രാജ്യസഭയിലെ കോൺ​ഗ്രസ് അം​ഗം മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നുമാണ് നോട്ടുകെട്ട് കണ്ടെത്തിയത്. അതേസമയം ആരോപണം നിഷേധിച്ച് മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തി.

മനു അഭിഷേക് സിംഗ്‌വിയുടെ സീറ്റ് നമ്പ‍ർ 222ന് സമീപത്ത് നിന്നുമാണ് പണം കണ്ടെത്തിയത്. രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഇത് സംബന്ധിച്ച് രാജ്യസഭയിൽ വിശദീകരണം നൽകി. രാജ്യസഭാ ചെയർമാനാണ് സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. അതേസമയം നേരത്തെ മനു അഭിഷേക് സിംഗ്‌വിയുടെ ഇരുപ്പിടത്തിൽ നിന്നും നോട്ട് കെട്ട് കണ്ടെത്തിയിരുന്നു.

അതേസമയം അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കോൺഗ്രസ് സംഘത്തെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാ‍ർജ്ജുൻ ഖർ​ഗെ പറഞ്ഞു. രാജ്യസഭയിൽ പോകുമമ്പോൾ 500 രൂപയുടെ ഒരുനോട്ട് മാത്രമാണ് തൻ്റെ കൈവശം ഉണ്ടാകാറുള്ളത്. തൻ്റെ സീറ്റിൽ നിന്നും നോട്ട് കണ്ടെത്തിയെന്ന ആരോപണവും അഭിഷേക് സിംഗ്‌വി നിഷേധിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ