മുന്‍ മാനേജരുടെ കൊലപാതകം; ഗുര്‍മീത് റാം റഹീം സിങിനെ വെറുതെ വിട്ട് കോടതി

മുന്‍ മാനേജര്‍ രഞ്ജിത് സിങ് കൊല്ലപ്പെട്ട കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ നാല് പേരെ വെറുതേ വിട്ട് കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് കേസില്‍ നാല് പ്രതികളെ വെറുതെ വിട്ടത്. 2002ല്‍ രഞ്ജിത് സിങ് വധക്കേസില്‍ ഗുര്‍മീത് റാം റഹീമിനെ ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചിരുന്നു.

2002ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗുര്‍മീത് റാം റഹീമിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ രഞ്ജിത് സിങിനെ നാല് പേര്‍ ചേര്‍ന്ന് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 ഒക്ടോബര്‍ 18ന് കേസില്‍ ആള്‍ദൈവത്തിനും പ്രതികളായ മറ്റ് നാല് പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു.

കേസില്‍ പ്രതികളായ അവതാര്‍ സിങ്, കൃഷ്ണ ലാല്‍, ജസ്ബീര്‍ സിങ്, സാബ്ദില്‍ സിങ് എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. നിലവില്‍ ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഗുര്‍മീത് റാം റഹീം. തന്റെ അനുയായികളായ രണ്ട് സ്ത്രീകളെയാണ് ആള്‍ദൈവം ബലാത്സംഗം ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ