കുടുംബത്തിലെ പോരാട്ടം ഇനി മണ്ഡലത്തിലേക്ക്; ബിഷ്ണുപൂരില്‍ ഏറ്റുമുട്ടുന്നത് മുന്‍ ഭാര്യയും ഭര്‍ത്താവും

ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രസകരമായ ഏറെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നുള്ള അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ചര്‍ച്ചയാകുന്നത്. പശ്ചിമ ബംഗാളിലെ ബിഷ്ണുപൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളാണ് വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുന്നത്.

ബിഷ്ണുപൂര്‍ മണ്ഡലത്തില്‍ ഇത്തവണ ഏറ്റുമുട്ടുന്നത് മുന്‍ ഭാര്യയും ഭര്‍ത്താവുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് തിരഞ്ഞെടുപ്പ് കൗതുകകരമായി മാറുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായ സൗമിത്ര ഖാന്റെ മുന്‍ ഭാര്യയെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് സൗമിത്ര ഖാനും മുന്‍ ഭാര്യയും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയുമായ സുജാത മണ്ഡലും വേര്‍പിരിയുന്നത്. സുജാത തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കളം മാറ്റിയതോടെയായിരുന്നു ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന് വിരാമമായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സൗമിത്ര ഖാന്‍ 2019ല്‍ ആണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്.

Latest Stories

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ