നാഷണലിസ്റ്റ് ശക്തികള്‍ക്കെതിരെ മുന്നറിയിപ്പ്; ഇടയലേഖനമിറക്കിയ ബിഷപ്പിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നാവശ്യപ്പെട്ട് ഇടയലേഖനമിറക്കിയ ഗുജറാത്തിലെ ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഗാന്ധിനഗര്‍ ആര്‍ച്ച് ബിഷപ്പ് തോമസ് മഗ്‌വാനാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇക്കഴിഞ്ഞ 21ാം തിയ്യതി ബിഷപ്പ് ഇറക്കിയ ഇടയലേഖനാണ് വിവാദമായിരിക്കുന്നത്. മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നാഷണലിസ്റ്റ് ശക്തികള്‍ക്കെതിരെ കരുതിയിരിക്കണമെന്നായിരുന്നു ഇടലേഖനത്തിന്റെ പ്രധാന ഉള്ളടക്കം. ഇത് ബിജെപിയോ പ്രകോപിച്ചതാണ് വിവാദത്തിന് ആധാരം.

മതേതര ജനാധിപത്യ സംവിധനം രാജ്യത്ത് തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വലീയ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഭരണഘടനാവകാശങ്ങള്‍ എല്ലാം തന്നെ ലംഘിക്കപ്പെടുകയാണ്. നമ്മുടെ പള്ളികള്‍ക്കെതിരെ ഒരു ദിവസംപോലും ആക്രമണം ഒഴിഞ്ഞ സാഹചര്യമില്ല. രാജ്യത്തെ ദളിതരും പാവപ്പെട്ടവരും എല്ലാം തന്നെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പള്ളികളില്‍ വായിച്ച ഇടയലേഖനം പറയുന്നു. വരുന്ന തെരഞ്ഞെടുപ്പ് ഈ സാഹചര്യത്തില്‍ നിന്നും ഒരു മാറ്റമുണ്ടാക്കുന്നതായിരിക്കും എന്നും ഇടയ,ഖേനം പ്രത്യാശിക്കുന്നു.

കഴിഞ്ഞ കാലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാം തന്നെ മനസാക്ഷിവോട്ട് ചെയ്യാനാണ് വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഇന്ന സാഹചര്യം അതല്ലെന്നും പുരോഹിതന്‍ വ്യക്തമാക്കി. മുമ്പ് ഗുജറാത്തിലെ സഭകള്‍ക്ക് നരേന്ദ്ര മോഡിയുമായി മികട്ട ബന്ധമാണുണ്ടായിരുന്നത്. പ്രധാനമന്ത്രിയായി മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുജറാത്തില്‍ നിന്ന് ബിഷപ്പുമാരുടെ വന്‍സംഘം തന്നെ എത്തിയിരുന്നു. എന്നാല്‍ പിന്നീട് രാജ്യവ്യാപകമായി ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ബന്ധം വഷളാവുകയായിരുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്