നരേന്ദ്ര ഗിരിയുടെ മരണം; കുറ്റവാളിയെ വെറുതെ വിടില്ലെന്ന് ആദിത്യനാഥ്, ഒരാൾ അറസ്റ്റിൽ

ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അഖിൽ ഭാരതീയ അഖാഡ പരിഷത്തിന്റെ തലവനായ നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി ഒരു ദിവസത്തിന് ശേഷം, അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത ശിഷ്യൻ അറസ്റ്റിലായി. നിരവധി തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും കുറ്റവാളിയെ വെറുതെ വിടില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

നരേന്ദ്ര ഗിരിയുടെ വിശ്വസ്തനും അടുത്ത സഹായിയുമായിരുന്ന ആനന്ദ് ഗിരിക്കെതിരെ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഉത്തരാഖണ്ഡിൽ ഇന്നലെ വൈകുന്നേരം പൊലീസ് പിടിയിലായ ആനന്ദ് ഗിരി മരിച്ച സന്ന്യാസിയെ ഉപദ്രവിച്ചതായി ആരോപിക്കപ്പെടുന്നു.

വഞ്ചനയും സാമ്പത്തിക കെടുകാര്യസ്ഥതയും ആരോപിച്ച് ആനന്ദ് ഗിരിയെ സന്ന്യാസിയെ പുറത്താക്കിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രശ്‌നം ഒത്തുതീർപ്പാകുകയും ആനന്ദ് ഗിരിയെ തിരിച്ചെടുക്കുകയും ചെയ്തു. ആനന്ദ് ഗിരി തന്റെ ഗുരുവിന്റെ കാൽക്കൽ വീണ് മാപ്പ് തേടുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. എന്നാൽ ഈ പ്രശ്നപരിഹാരം ഹ്രസ്വകാലം മാത്രമേ നീണ്ട് നിന്നുള്ളൂ എന്നാണ് പൊലീസ് സംശയിക്കുന്നത്.

നരേന്ദ്ര ഗിരിയോടൊപ്പം താമസിച്ച സന്ദീപ് തിവാരിയും ആഡ്യ തിവാരിയുമാണ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ എടുത്ത മറ്റ് രണ്ട് ശിഷ്യന്മാർ. പൊലീസ് പറയുന്നതനുസരിച്ച്, നരേന്ദ്ര ഗിരിയുടെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചതിരിഞ്ഞ്, പതിവായുള്ള പൊതുയോഗത്തിനായി നരേന്ദ്ര ഗിരി വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നപ്പോൾ, അദ്ദേഹത്തിന്റെ ശിഷ്യന്മാർ വാതിലിൽ മുട്ടുകയും അകത്ത് നിന്ന് വാതിൽ കുറ്റിയിട്ടിരിക്കുന്നത് കണ്ടെത്തുകയും ചെയ്തു. തുടർന്ന് അവർ അകത്ത് കടന്നപ്പോൾ സന്ന്യാസിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇതിന്റെ ഉള്ളടക്കം പഠിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

“ഞങ്ങൾ കുറിപ്പ് വായിക്കുന്നു. നരേന്ദ്ര ഗിരി അസ്വസ്ഥനായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ മരണശേഷം ആശ്രമത്തിൽ എന്താണ് ചെയ്യേണ്ടതെന്നും ഒരു വിൽപത്രത്തിന്റെ രൂപത്തിൽ കുറിപ്പിൽ എഴുതിയിട്ടുണ്ട്,” പ്രയാഗ്രാജ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെപി സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

“അഖാര പരിഷത്ത് പ്രസിഡന്റ് ശ്രീ നരേന്ദ്ര ഗിരി ജിയുടെ മരണം അങ്ങേയറ്റം ദുഃഖകരമാണ്. ആത്മീയ പാരമ്പര്യങ്ങളിൽ അർപ്പിതനായിരുന്നിട്ടും, സന്ത് സമാജത്തിന്റെ നിരവധി ധാരകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. ദൈവം തന്റെ കാൽക്കൽ ഒരു സ്ഥാനം അദ്ദേഹത്തിന് നൽകട്ടെ. ഓം ശാന്തി,” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

“അഖിൽ ഭാരതീയ അഖാഡ പരിഷത്തിന്റെ പ്രസിഡന്റ് മഹന്ത് നരേന്ദ്ര ഗിരിയുടെ മരണം ആത്മീയ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് രാമന്റെ കാൽക്കൽ ഒരു സ്ഥാനം നൽകാനും ഈ വേദന സഹിക്കാൻ അനുയായികൾക്ക് ശക്തി നൽകാനും ഞാൻ പ്രാർത്ഥിക്കുന്നു.” യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

യുപി കോൺഗ്രസ് ഘടകവും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയും അനുശോചനം രേഖപ്പെടുത്തി.

വളരെ സ്വാധീനശക്തിയുള്ള ഒരു സന്ന്യാസിയായിരുന്നു നരേന്ദ്ര ഗിരി, വിവിധ കക്ഷികളിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാർ പ്രയാഗ്രാജിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം