നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരം ടിവികെയും ഡിഎംകെയും തമ്മില്‍; എഐഎഡിഎംകെ-എന്‍ഡിഎ സഖ്യത്തെ പരിഹസിച്ച് വിജയ്

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-എന്‍ഡിഎ സഖ്യം വീണ്ടും രൂപപ്പെട്ടതിന് പിന്നാലെ പരിഹാസവുമായി തമിഴ് വെട്രികഴകം സ്ഥാപകനും നടനുമായ വിജയ്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി അമിത്ഷാ എഐഎഡിഎംകെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ വീണ്ടും സഖ്യം രൂപീകരിച്ചതായി പ്രഖ്യാപനമുണ്ടായത്.

എഐഎഡിഎംകെയെ ബിജെപി പങ്കാളിയാക്കിയതില്‍ അത്ഭുതപ്പെടാനില്ലെന്നായിരുന്നു അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെ വിജയുടെ പരിഹാസം. ബിജെപിയുടെ പരസ്യ പങ്കാളിയാണ് അണ്ണാ ഡിഎംകെ. ഈ കൂട്ടുകെട്ടിനെ ജനങ്ങള്‍ നേരത്തെ തള്ളിയതാണ്. ഡിഎംകെ നേരത്തേ മുതല്‍ ബിജെപിയുടെ രഹസ്യ പങ്കാളിയാണെന്നും വിജയ് പറഞ്ഞു.

എഐഎഡിഎംകെ സ്ഥാപകന്‍ എംജിആറിന്റെ ആശയങ്ങളില്‍നിന്ന് എത്രയോ അകലെയാണ് ഇപ്പോള്‍ ഈ പ്രസ്ഥാനം. എംജിആറിന്റെ അനുഗ്രഹം ഇപ്പോള്‍ തമിഴ് വെട്രി കഴകത്തിനൊപ്പമാണ്. നിയമാസഭാ തിരഞ്ഞെടുപ്പില്‍ ടിവികെയും ഡിഎംകെയും തമ്മിലാണ് പോരാട്ടം. അവിടെ എഐഎഡിഎംകെയ്ക്ക് സ്ഥാനമില്ലെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

2026ല്‍ തമിഴ്നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമിഴ്നാട്ടില്‍ പളനിസ്വാമിയും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും. പളനിസ്വാമിയായിരിക്കും സഖ്യസര്‍ക്കാരിനെ നയിക്കുകയെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാന അധ്യക്ഷപദവിയൊഴിയുന്ന അണ്ണാമലൈയെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുമെന്നും അമിത് ഷാ സൂചന നല്‍കുകയുണ്ടായി. അണ്ണാമലൈയ്ക്കു പകരം നൈനാര്‍ നാഗേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തീരുമാനിച്ചതിനു പിന്നാലെയാണ് വെള്ളിയാഴ്ച സഖ്യപ്രഖ്യാപനമുണ്ടായത്.

Latest Stories

കേരളത്തിന് എന്തിന് ഇങ്ങനൊരു മന്ത്രി; സിസ്റ്റം നന്നാക്കാന്‍ കഴിവില്ലെങ്കില്‍ വീണ രാജി വെച്ചു പോകണം; ബിന്ദുവിന്റെ മരണം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് ചെന്നിത്തല

IND VS ENG: ഇംഗ്ലണ്ടിനെ എയറിലാക്കി ആകാശ് ദീപ്; തുടക്കം ഗംഭീരമാക്കി ഇന്ത്യ

IND VS ENG: എന്നെ കൊണ്ട് ഒന്നും നടക്കില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഷോ

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്