ജി.എസ്.ടി നിയമ പ്രകാരമുള്ള അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ജിഎസ്ടി നിയമ പ്രകാരമുള്ള അറസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ജിഎസ്ടി, കസ്റ്റംസ് അധികൃതര്‍ക്കാണ് ഇതുസംബന്ധിച്ച് റവന്യൂ മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയത്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രമേ ജിഎസ്ടി നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്യാവൂ എന്നാണ് നിര്‍ദേശം.

കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിനും നിയന്ത്രണമുണ്ട്. ആരോപണങ്ങളുടെ പേരില്‍ വിളിച്ചുവരുത്തി ഉന്നത കോര്‍പറേറ്റ് ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കരുതെന്നാണ് റവന്യൂ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ജിഎസ്ടി നിയമപ്രകാരമുള്ള അറസ്റ്റുകള്‍ക്കായി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്, അറസ്റ്റിന് മുമ്പ് പാലിക്കേണ്ട വ്യവസ്ഥകള്‍, അറസ്റ്റുകള്‍ നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍, അറസ്റ്റിന് ശേഷമുള്ള നടപടി ക്രമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ആരോപണവിധേയന്‍ നിയമ ലംഘനങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനാണോ എന്നത് ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ പരിഗണിക്കാന്‍ സിബിഐസി ആവശ്യപ്പെട്ടു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'