'മുന്‍ സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനം'; നേട്ടങ്ങള്‍ ഊന്നിപ്പറഞ്ഞ് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരുസഭകളേയും അഭിസംബോധന ചെയ്ത് പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു. രാജ്യം വികസനപാതയിലാണെന്നും മുന്‍സര്‍ക്കാരുകളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും എല്ലാവര്‍ക്കും തുല്യ പരിഗണന നല്‍കുന്നു മോദി സര്‍ക്കാരെന്നും പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. ചരിത്രപരമായ ഒത്തിരി ബില്ലുകള്‍ ഈ സമ്മേളനത്തില്‍ വരാനുണ്ടെന്നും മികച്ച ചര്‍ച്ച നടക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. നാളെ മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ വെയ്ക്കും.

രാഷ്ട്രപതിയുടെ ഇരുസഭകളേയും അഭിസംബോധന ചെയ്തുള്ള പ്രസംഗത്തിനു ശേഷം ധനമന്ത്രി സാമ്പത്തിക സര്‍വേ അവതരിപ്പിക്കും. രാഷ്ട്രപതി സര്‍്ക്കാരിന്റെ നയങ്ങളെ പ്രകീര്‍ത്തിക്കുകയും സര്‍ക്കാരിന്റെ ശ്രദ്ധ എല്ലാ വിഷയങ്ങളിലും എത്തുന്നുണ്ടെന്ന് അഭിനന്ദിക്കുകയും ചെയ്തു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളേയും അറിയിച്ചു.

സ്ത്രീകളുടെ നേതൃത്വത്തില്‍ രാജ്യത്തെ ശാക്തീകരിക്കുന്നതിലാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും സ്ത്രീ ശാക്തീകരണത്തില്‍ മോദി സര്‍ക്കാര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ സേനയില്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും പോലീസില്‍ ചേരുന്നതും മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണെന്നും രാജ്യത്തെ പെണ്‍മക്കള്‍ ഒളിമ്പിക് മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നുവെന്നും രാഷ്ട്രപതി അഭിസംബോധനയില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ എഐ മിഷണേയും രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. സാങ്കേതിക തികവില്‍ മുന്നിലെത്തി ഇന്ത്യ ലോകത്തില്‍ തന്നെ മികച്ച ഇടം നേടുമെന്നും രാഷ്ട്രപതി പറഞ്ഞു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയും ഇന്ത്യ ഉടന്‍ നടപ്പാക്കുമെന്ന പ്രത്യാശയും രാഷ്ട്രപതി മുന്നോട്ട് വെച്ചു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി