കെഎസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോ മീറ്റര്‍

കര്‍ണാടക എസ്ആര്‍ടിസിയുടെ അടിയില്‍ കുടുങ്ങിയ മൃതദേഹവുമായി ബസ് സഞ്ചരിച്ചത് 70 കിലോമീറ്റര്‍. ബസ് തമിഴ്‌നാട്ടിലെ കൂനുരില്‍ നിന്നും ബെഗളൂരിവിലേക്ക് പോവുകയായിരുന്നു. കര്‍ണാടക എസ് ആര്‍ടിസിയുടെ നേണ്‍ എസി സ്ലീപ്പര്‍ ബസാണ് മൃതദേഹം അടിയില്‍ കുടുങ്ങിയത് അറിയാതെ 70 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചത്. പൊലീസ് ബസ് ഡ്രൈവറായ മൊഹിനുദ്ദീനെ അറസ്റ്റ് ചെയ്തു. ഇദ്ദേഹം ശാന്തിനഗര്‍ ഡിപ്പോയിലെ ഡ്രൈവറാണ്.

മൈസൂരു -മാണ്ഡ്യ ചന്നപട്ടണം റൂട്ടിലാണ് ബസ് യാത്ര നടത്തിയത്. ബസ് ചന്നപട്ടണത്തിലൂടെ പോകുമ്പോള്‍ വലിയ ശബ്ദം കേട്ടതായി ബസ് ഡ്രൈവറായ മൊഹിനുദ്ദീന്‍ പൊലീസിനെ അറിയിച്ചു. ഈ ശബ്ദം ബസിന്റെ അടിയില്‍ കല്ല് തട്ടിയതെന്നാണ് വിചാരിച്ചു. താന്‍ റിയര്‍വ്യൂ മിററിലൂടെ നോക്കിയിരുന്നു. അപ്പോള്‍ സംശയകരമായി ഒന്നു കണ്ടില്ല. അതു കൊണ്ടാണ് യാത്ര തുടര്‍ന്നതെന്ന് അദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തി.

അതിരാവിലെ 2. 35 ന് ബസ് ബെംഗളൂരുവിലെത്തി. എട്ട് മണിക്ക് ബെംഗളൂരുവിലെ ഡിപ്പോയില്‍ ബസ് കഴുകാനായി മാറ്റുന്ന വേളയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസിനടിയില്‍ കുടുങ്ങി കിടക്കുന്ന മൃതദേഹത്തിന്റെ കാര്യം ജീവനക്കാര്‍ ഡ്രൈവറേയും പൊലീസിനെയും അറിയിച്ചു.

സംഭവത്തില്‍ മരണത്തിനു കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനാണ് മൊഹിനുദ്ദീനിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാള്‍ക്ക് മുപ്പതിനും നാല്‍പ്പതിനും ഇടയിലാണ് പ്രായം. പുരുഷന്റെ മൃതദേഹമാണിതെന്നും പൊലീസ് അറിയിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ