ജമ്മു കശ്മീരിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം, സമീപ വർഷങ്ങളിലെ ഏറ്റവും വലുതെന്ന് സൈന്യം

ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം. സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമത്തെ തുടർന്ന് തുടർച്ചയായ രണ്ടാം ദിവസവും ജമ്മു കശ്മീരിൽ ഒരു വലിയ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് തിങ്കളാഴ്ച സൈന്യം അറിയിച്ചു.

വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോണുകളും നിർത്തിവെച്ചു.

2016 സെപ്റ്റംബർ 18 ന് രണ്ട് ചാവേർ ആക്രമണകാരികൾ സൈനിക താവളത്തിൽ അതിക്രമിച്ച് കയറി 19 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതെന്ന് അധികൃതർ പറഞ്ഞു.

നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നിരവധി തീവ്രവാദ വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തു. ഡൽഹിയിലെ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആറോളം വരുന്ന നുഴഞ്ഞുകയറ്റക്കാർ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികന് പരിക്കേറ്റതായി അവർ പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള പ്രവർത്തനം നടന്നു വരികയാണെന്നും കൃത്യമായ സാഹചര്യം ഇപ്പോഴും വ്യക്തമല്ലെന്നും സൈന്യം അറിയിച്ചു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഫോൺ സേവനങ്ങളും ഇന്റർനെറ്റും താത്കാലികമായി നിർത്തുന്നത്.

ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ ഉടമ്പടിക്ക് ശേഷം ഈ വർഷം ഇത്തരത്തിലുള്ള രണ്ടാമത്തെ നുഴഞ്ഞുകയറ്റ ശ്രമം ആണെന്ന് സൈന്യം പറഞ്ഞു.

അതിനുശേഷം വെടിനിർത്തൽ ലംഘനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പാകിസ്ഥാനിൽ നിന്ന് യാതൊരു പ്രേരണയും ഉണ്ടായിട്ടില്ലെന്നും സൈന്യം പറഞ്ഞു.

“ഈ വർഷം വെടിനിർത്തൽ ലംഘനമുണ്ടായിട്ടില്ല. വെടിനിർത്തൽ ലംഘനത്തെ നേരിടാൻ സൈന്യം തയ്യാറാണ്. എന്നാൽ , അതിർത്തിക്കപ്പുറത്ത് നിന്ന് ഒരു പ്രേരണയും ഉണ്ടായിട്ടില്ല,” ലെഫ്റ്റനന്റ് ജനറൽ ഡി പി പാണ്ഡെ, 15 കോർപ്സ് ജനറൽ കമാൻഡർ പറഞ്ഞു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ വർഷം കുറച്ച് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ഉറി മേഖലയിലെ നുഴഞ്ഞുകയറ്റക്കാരെ അവർ അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഉറിയിൽ കഴിഞ്ഞ 24 മണിക്കൂറായി ഒരു സൈനിക ഓപ്പറേഷൻ നടക്കുകയാണ്, നുഴഞ്ഞുകയറ്റ ശ്രമം നടന്നിട്ടുണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. ഞങ്ങൾ അവരെ തിരയുകയാണ്. അവർ ഈ ഭാഗത്താണോ അതോ ശ്രമം നടത്തി തിരിച്ചുപോയോ എന്ന് വ്യക്തമായിട്ടില്ല അത് പരിശോധിക്കുകയാണ്,” ജനറൽ പാണ്ഡെ പറഞ്ഞു.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു